കായിക മന്ത്രിയുടെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കായിക മന്ത്രിയുടെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
Jul 11, 2025 01:15 PM | By Amaya M K

തിരുവനന്തപുരം : ( piravomnews.in ) കായിക മന്ത്രിയുടെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. സംസ്ഥാന കായികവകുപ്പ് മന്ത്രി വി അബ്‌ദുറഹിമാൻ്റെ ഓഫീസ് അസിസ്റ്റൻ്റ് വയനാട് സ്വദേശി ബിജുവാണ് മരിച്ചത്.

തിരുവനന്തപുരം നളന്ദ എൻജിഒ ക്വാർട്ടേർ‍സിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യക്കൊപ്പമാണ് ഈ ക്വാർട്ടേ‍ർസിൽ ബിജു താമസിച്ചിരുന്നത്. ഇന്നലെ ഭാര്യ നാട്ടിൽ പോയിരുന്നു.

ഇന്ന് രാവിലെ ബിജു ഓഫീസിൽ ചെല്ലാതിരുന്നതോടെ സുഹൃത്തുക്കൾ ഫോണിൽ വിളിച്ചു. എന്നാൽ ബിജു കോൾ എടുത്തില്ല. വിവരമറിഞ്ഞ് ഭാര്യയും വിളിച്ചെങ്കിലും ബിജുവിൻ്റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായില്ല. ഇതോടെയാണ് താമസസ്ഥലത്ത് പരിശോധന നടത്തിയത്. 

അകത്ത് നിന്ന് പൂട്ടിയ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. മുറിയിൽ മ്യൂസിയം പൊലീസ് പരിശോധന നടത്തുകയാണ്.

അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യക്തിപരവും കുടുംബപരവുമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. 2021 മുതൽ മന്ത്രി വി അബ്‌ദുറഹിമാൻ്റെ ഓഫീസ് സ്റ്റാഫാണ് മരിച്ച ബിജു ......

Sports Minister's office employee found dead

Next TV

Related Stories
റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് കമ്പി തലയിൽ വീണ് രണ്ട് യാത്രക്കാർക്ക് ഗുരുതര പരിക്ക്

Jul 11, 2025 03:00 PM

റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് കമ്പി തലയിൽ വീണ് രണ്ട് യാത്രക്കാർക്ക് ഗുരുതര പരിക്ക്

കമ്പി താഴെയുണ്ടായ ഷീറ്റിലേക്ക് വീണ ശേഷമാണ് യാത്രക്കാരുടെ മുകളിലേക്ക് പതിച്ചത്. തൊഴിലാളികളുടെ കൈയില്‍നിന്ന് കമ്പി തെന്നി വീണതാണോ എന്നതടക്കമുള്ള...

Read More >>
പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

Jul 11, 2025 01:28 PM

പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

വീടിനുള്ളിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക...

Read More >>
കാട്ടുപന്നി കുറുകെച്ചാടി; ബൈക്ക് യാത്രികന് പരിക്ക്

Jul 11, 2025 01:08 PM

കാട്ടുപന്നി കുറുകെച്ചാടി; ബൈക്ക് യാത്രികന് പരിക്ക്

ഓട്ടോറിക്ഷയുടെ കുറുകെ പന്നിചാടിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക്...

Read More >>
പണം നൽകാതെ മദ്യപിക്കാൻ എത്തി, പിന്നാലെ ഷാപ്പ് ജീവനക്കാരനെ കുത്തി

Jul 11, 2025 01:00 PM

പണം നൽകാതെ മദ്യപിക്കാൻ എത്തി, പിന്നാലെ ഷാപ്പ് ജീവനക്കാരനെ കുത്തി

പണം നൽകാതെ മദ്യപിക്കാൻ എത്തുകയും തുടർന്ന് ഷാപ്പ് ജീവനക്കാരനായ അനീഷിനെ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു....

Read More >>
കാണാതായ വയോധിക രാത്രിമുഴുവന്‍ കിണറ്റിനുള്ളില്‍ കുടുങ്ങി ; മരണം മുന്നിൽ കണ്ട നിമിഷം , പിടിവള്ളിയായി പമ്പിന്റെ കുഴൽ

Jul 11, 2025 12:10 PM

കാണാതായ വയോധിക രാത്രിമുഴുവന്‍ കിണറ്റിനുള്ളില്‍ കുടുങ്ങി ; മരണം മുന്നിൽ കണ്ട നിമിഷം , പിടിവള്ളിയായി പമ്പിന്റെ കുഴൽ

പിറ്റേദിവസം രാവിലെ കിണറിന് സമീപം ചെരിപ്പ് കണ്ടതിനെത്തുടര്‍ന്ന് വീട്ടുകാരും സമീപവാസികളും വീണ്ടും ഉള്ളില്‍ പരിശോധിക്കുമ്പോഴാണ് കുഴലില്‍...

Read More >>
ഭയങ്കരാ......ബോധമില്ലാതെ കിടന്ന ആളുടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ചു ; പ്രതിക്കായി തെരച്ചിൽ ഊർജിതം

Jul 11, 2025 11:46 AM

ഭയങ്കരാ......ബോധമില്ലാതെ കിടന്ന ആളുടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ചു ; പ്രതിക്കായി തെരച്ചിൽ ഊർജിതം

പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കി. മാല, വാച്ച്, മൊബൈൽ ഫോൺ എന്നിവയാണ് മോഷണം പോയത്....

Read More >>
Top Stories

News Roundup

GCC News

//Truevisionall