മണ്ണാർക്കാട് : (piravomnews.in) ഞൊട്ടരക്കടവ് –-ചങ്ങലീരി റോഡിൽ വീണ്ടും കാട്ടുപന്നി കുറുകെച്ചാടി അപകടം. പറമ്പുള്ളി പെട്രോൾ പമ്പിനുസമീപം ബുധൻ രാത്രിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു.
ചങ്ങലീരി കൂനിവരമ്പ് സ്വദേശി യദു കൃഷ്ണനാണ് (27) പരിക്കേറ്റത്. ഇയാളെ മണ്ണാർക്കാട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച മുമ്പ് പെരിമ്പടാരിയിൽ ഓട്ടോറിക്ഷയുടെ കുറുകെ പന്നിചാടിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റിരുന്നു.

Wild boar jumps over; biker injured
