ഹരിപ്പാട്: (piravomnews.in) വീയപുരം കപ്പത്തറ കള്ള് ഷാപ്പിൽ ഷാപ്പ് ജീവനക്കാരനെ ആക്രമിച്ച പ്രതി പിടിയിൽ.തുലാംപറമ്പ് വടക്ക് തൃപ്പക്കുടം ക്ഷേത്രത്തിന് സമീപം കോന്തിനേഴത്ത് വീട്ടിൽ രഞ്ജിത്ത് (അപ്പുണ്ണി, 36) ആണ് അറസ്റ്റിലായത്.
പണം നൽകാതെ മദ്യപിക്കാൻ എത്തുകയും തുടർന്ന് ഷാപ്പ് ജീവനക്കാരനായ അനീഷിനെ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച സമീപവാസിയായ വിശ്വനെ വെട്ടുകത്തി കൊണ്ട് തലക്ക് വെട്ടി മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.

വീയപുരം എസ്.എച്ച്.ഒ. ഷെഫീക്ക്, സി.പി.ഒ. മാരായ അനീഷ് അനിരുദ്ധൻ, രഞ്ജിത്ത്, രതീഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Man arrives to get drunk without paying, then stabs shop employee
