ചോറ്റാനിക്കര..... സ്കൂട്ടറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു,ഒരാൾക്ക് ഗുരുതര പരിക്ക്. ചോറ്റാനിക്കര മഞ്ചക്കാട് ദേവി കൃഷ്ണയിൽ അജിതയുടെ മകൻ അശ്വിൻ (മനു),(20), ഉദയംപേരൂർ പത്താംമൈൽ എം.എൽ.എ റോഡിൽ ആലുങ്കൽ വീട്ടിൽ തമ്പിയുടെ മകൻ വൈശാഖ് (20) എന്നിവരാണ് മരിച്ചത്.
കൂടെ യാത്ര ചെയ്തിരുന്ന പൂത്തോട്ട പുത്തൻകാവ് പുന്നയ്ക്കാവെളിയിൽ പറയോളത്ത് വീട്ടിൽ അജിത് (21) പരിക്കുകളോടെ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്നലെ (തിങ്കളാഴ്ച്ച )രാത്രി 12 ഓടെ എസ്.എൻ ജങ്ഷനിൽ വച്ച് ഇരുമ്പനത്തു നിന്ന് പേട്ട ഭാഗത്തേക്ക് പോകുകയായിരുന്ന ഗ്യാസ് കയറ്റിയ ടാങ്കർ ലോറിയിൽ എരൂർ ഭാഗത്ത് നിന്നും വന്ന യുവാക്കൾ സഞ്ചരിച്ച സ്‌കൂട്ടറിടിക്കുകയായിരുന്നു. ഉടൻ തന്നെ ഹിൽ പാലസ് പോലീസ് സ്ഥലത്തെത്തി പോലീസ് ജീപ്പിലും ആംബുലൻസിലുമായി യുവാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരാൾ താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ മരിച്ചിരുന്നു. മറ്റൊരാൾ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
അശ്വിന്റെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലും വൈശാഖിന്റെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലുമാണ്. അശ്വിന്റെ സഹോദരി അശ്വതി (ദുബായ്). വൈശാഖിന്റെ അമ്മ സന്ധ്യാമോൾ, സഹോദരി അഞ്ജലി
Two youths died and one seriously injured in a collision between a scooter and a tanker lorry