പത്തനംതിട്ട..... തൊണ്ടിമുതലായ ഫോണിൽ നിന്ന് സ്ത്രീകളുടെ നമ്പറെടുത്ത് ശല്യം ചെയ്ത് പൊലീസുകാരൻ; തൊണ്ടിമുതലായി ലഭിച്ച ഫോണില്‍ നിന്ന് സ്ത്രീകളുടെ നമ്പര്‍ എടുത്ത് ശല്യം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്ന് പൊലീസുകാരന് സസ്‌പെന്‍ഷന്‍. കഴിഞ്ഞ ദിവസം സാമ്പത്തിക വഞ്ചനാക്കുറ്റത്തിന് കസ്റ്റഡിയിലെടുത്ത ആളുടെ ഫോണ്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ ഫോണില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തയാളുടെ സ്ത്രീ സുഹൃത്ത് അയച്ച മെസേജുകളും വീഡിയോകളും അഭിലാഷ് തന്റെ മൊബൈല്‍ ഫോണിലേക്ക് മാറ്റി. പിന്നീട് ചിത്രങ്ങള്‍ ഉപയോഗിച്ച് യുവതിയെ നിരന്തരം വിളിക്കുകയും ശല്യം ചെയ്യുകയുമായിരുന്നു. യുവതിയുടെ ദൃശ്യങ്ങള്‍ അവര്‍ക്ക് അയച്ചുകൊടുത്ത് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് യുവതി എസ്പിക്ക് പരാതി നല്‍കുകയായിരുന്നു

പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അഭിലാഷിനെതിരെയാണ് പരാതി. അഭിലാഷിനെതിരെ എസ് പിക്കാണ് പരാതി നൽകിയിരിക്കുന്നത്. തൊണ്ടിയായി പിടിച്ചെടുത്ത ഫോണിൽ നിന്ന് സ്ത്രീകളുടെ നമ്പർ എടുത്തിന്ശേഷം സ്വന്തം ഫോണിൽ നിന്ന് അവരെ വിളിക്കുകയാണ് അഭിലാഷിൻറെ രീതി.
പരാതിയെ തുടർന്ന് അഭിലാഷിൻറെ ഫോൺ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി പിടിച്ചെടുത്തു. വഞ്ചനാ കേസിൽ പ്രതി ചേർത്ത ആളുടെ ഫോണിൽ നിന്നാണ് പോലീസുകാരൻ സ്ത്രീകളുടെ ഫോൺ നമ്പർ ശേഖരിച്ചത്. പോലീസുകാരനെതിരെ നടപടി ഉണ്ടായേക്കും
Policeman harassing women by taking their numbers from a slinky phone; The phone was seized
