കർഷകസംഘം മുളന്തുരുത്തി ബി.എസ്.എൻ.എൽ ഓഫീസ് ഉപരോധിച്ചു

കർഷകസംഘം മുളന്തുരുത്തി ബി.എസ്.എൻ.എൽ ഓഫീസ് ഉപരോധിച്ചു
Oct 13, 2021 03:05 PM | By Piravom Editor

മുളന്തുരുത്തി: ദേശീയ കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, കേരള കർഷക സംഘം മുളന്തുരുത്തി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഷിക പരിഷ്കരണ നിയമങ്ങൾ പിൻവലിക്കുക കർഷക കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയെ പുറത്താക്കുക, പെട്രോൾ ഡീസൽ പാചകവാതക വില വർധനവ് പിൻവലിക്കുക, വിലക്കയറ്റം തടയുക, കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുളന്തുരുത്തി പള്ളിതാഴത്ത് നിന്നും ആരംഭിച്ച ബിഎസ്എൻഎൽ ഓഫീസ് മാർച്ചിൻറെ ഉദ്ഘാടനം കേരള കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗം കെ. എ. അജേഷ് നിർവഹിച്ചു. ബിഎസ്എൻഎൽ ഓഫീസ് ഉപരോധസമരത്തിൽ കർഷക സംഘം ഏരിയാ പ്രസിഡന്റ് സി.കെ റെജി അധ്യക്ഷത വഹിച്ചു ഏരിയ സെക്രട്ടറി ടി.കെ മോഹനൻ ജില്ലാ കമ്മിറ്റി അംഗം അജിതാ സലിം സിപിഐ(എം) മുളന്തുരുത്തി ലോക്കൽ സെക്രട്ടറി പി.ഡി.രമേശൻ കർഷക സംഘം ഏരിയ ജോയിൻ സെക്രട്ടറിമാരായ കെ.എ.ജോഷി, ടി. കെ. ബാബു, ഏരിയ വൈസ് പ്രസിഡന്റ് സി. ജെ ജോയ് എന്നിവർ സംസാരിച്ചു.

Mulanthuruthy farmers group besieged BSNL office

Next TV

Related Stories
Top Stories