കോഴിക്കോട്: സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ്, മാപ്പിളപ്പാട്ട് ഗായകൻ വി എം കുട്ടി അന്തരിച്ചു. 86 വയസ്സായിരുന്നു.

ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതിൽ മുഖ്യപങ്കു വഹിച്ചയാളാണ് വി എം കുട്ടി.
ഗായകനും ഗാനരചയിതാവും സംഗീതകാരനുമാണ്. വ്യത്യസ്തത്തി, പതിനാലാം രാവ്, പരദേശി ചിത്രങ്ങളിൽ അഭിനയിച്ചു. ഏഴ് സിനിമകളിൽ പാടിയിട്ടുണ്ട്. മൂന്ന് സിനിമകൾക്കായി ഒപ്പന സംവിധാനം ചെയ്തു. മാർക്ക് ആന്റണി എന്ന സിനിമയ്ക്കായി പാട്ടെഴുതിയിട്ടുണ്ട്. സംഗീതനാടക അക്കാദമി പുരസ്‌കാര ജേതാവാണ്.
VM kutty Passed away
