മൂന്നാർ: (piravomnews.in) മൂന്നാർ ഗവൺമെന്റ് കോളേജിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. നിർത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തിലാണ് അന്താണിയാർ സ്വദേശി ഗണേശൻ മരിച്ചത്.
മണ്ണിടിച്ചിലിന് സാധ്യതയേറിയ പ്രദേശമാണിത്. മണ്ണിടിഞ്ഞ് വീഴുന്നത് കണ്ടതിനെ തുടർന്ന് ലോറി നിർത്തിയിട്ടിരിക്കുകയായിരുന്നു ഗണേശൻ. മണ്ണും കല്ലും കുത്തിയൊലിച്ചെത്തി ലോറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

വെളിച്ചവും ബഹളവും കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അഗ്നിരക്ഷാസേനയെ വിവരമറിച്ചത്. അവരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗണേശനൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റൊരാളെ രക്ഷിച്ചെന്നും സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമെത്തിയിട്ടില്ല. ഗണേശനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
One person dies after landslide hits parked lorry
