കുന്ന്‌ ഇടിഞ്ഞ് വീടിനുമുകളിലേക്ക്‌ വീണു ; വീട്ടുടമ തലനാരിയ്ക്ക് രക്ഷപ്പെട്ടു

കുന്ന്‌ ഇടിഞ്ഞ് വീടിനുമുകളിലേക്ക്‌ വീണു ; വീട്ടുടമ തലനാരിയ്ക്ക് രക്ഷപ്പെട്ടു
Jul 27, 2025 09:09 AM | By Amaya M K

ആലുവ : (piravomnews.in) കനത്ത മഴയിൽ എടത്തല പഞ്ചായത്ത് കൈലാസ് നഗറിൽ കുന്ന്‌ ഇടിഞ്ഞ് വീടിനുമുകളിലേക്ക്‌ വീണു. കിടപ്പുമുറിയിലേക്കും അടുക്കളയിലേക്കുമാണ് കുന്ന്‌ ഇടിഞ്ഞത്.

കട്ടിലിൽ കിടന്നുറങ്ങിയിരുന്ന വീട്ടുടമ തിരുവല്ലം കത്താംപുറം പാലത്തുംപറമ്പിൽ ലൈജു (45) ശബ്ദംകേട്ട് ഓടിമാറിയതിനാൽ രക്ഷപ്പെട്ടു.ശനി പകൽ 2.30നാണ്‌ സംഭവം. 14 അടി ഉയരമുള്ള കുന്നാണ് ഇടിഞ്ഞുവീണത്. കിടപ്പുമുറി പൂർണമായും അടുക്കള ഭാഗികമായും തകർന്നു. ലൈജു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ഭാര്യ ജോലിക്കും മകൾ ബന്ധുവിന്റെ വീട്ടിലും പോയിരുന്നു. നിർമാണത്തൊഴിലാളിയായ ലൈജു ഉച്ചവരെ ജോലി ചെയ്തശേഷം തിരികെയെത്തി ഭക്ഷണം കഴിച്ച്‌ കട്ടിലിൽ കിടക്കുമ്പോഴാണ്‌ സംഭവം.കുന്നിടിഞ്ഞ ശക്തിയിൽ പൊളിഞ്ഞുപോയ ഭിത്തി ലൈജു കിടന്ന കട്ടിലിൽ ഇടിച്ചാണ് നിന്നത്. വലിയ ശബ്ദത്തോടെയാണ് കുന്ന്‌ ഇടിഞ്ഞുവീണത്.ഉടൻ ലൈജു ഓടിമാറി.

എടത്തല പഞ്ചായത്ത് പ്രസിഡന്റ് സി കെ ലിജി, വാർഡ്‌ അംഗം എംഎ അജീഷ്, വില്ലേജ് അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ചു. മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ തേവയ്ക്കൽ മാക്കാപ്പള്ളി ഷീനാ ഷാജി, കൈലാസ് നഗർ കറുകപ്പിള്ളി വീട്ടിൽ കല, മഠത്തിമുകൾ സതി പൊന്നപ്പൻ എന്നിവരുടെ കുടുംബങ്ങളോട് സുരക്ഷിതമായ സ്ഥലത്തേക്ക് മാറാൻ നിർദേശം നൽകി.

Hill collapses and falls on top of house; homeowner barely escapes

Next TV

Related Stories
നിർത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

Jul 27, 2025 09:27 AM

നിർത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

മണ്ണിടിച്ചിലിന് സാധ്യതയേറിയ പ്രദേശമാണിത്. മണ്ണിടിഞ്ഞ് വീഴുന്നത് കണ്ടതിനെ തുടർന്ന് ലോറി നിർത്തിയിട്ടിരിക്കുകയായിരുന്നു...

Read More >>
 മൂന്ന്‌ സ്ത്രീകളെയും ഒരു കുട്ടിയെയും വെളിയിലാക്കി ; വീട്‌ 
ഫിനാൻസ് സ്ഥാപനം ഒഴിപ്പിച്ചു

Jul 27, 2025 09:18 AM

മൂന്ന്‌ സ്ത്രീകളെയും ഒരു കുട്ടിയെയും വെളിയിലാക്കി ; വീട്‌ 
ഫിനാൻസ് സ്ഥാപനം ഒഴിപ്പിച്ചു

എന്നാൽ, ആറുലക്ഷംകൂടി അടയ്‌ക്കണമെന്നാണ് ഫിനാൻസുകാർ പറയുന്നത്. മാസം 8850 രൂപ അടയ്‌ക്കണം. ഭർത്താവിന്റെ മരണശേഷം ഹോട്ടലുകളിൽ ജോലി ചെയ്താണ് ട്രീസ കുടുംബം...

Read More >>
കുന്ന്‌ ഇടിഞ്ഞ് വീടിനുമുകളിലേക്ക്‌ വീണു ; വീട്ടുടമ തലനാരിയ്ക്ക് രക്ഷപ്പെട്ടു

Jul 27, 2025 09:02 AM

കുന്ന്‌ ഇടിഞ്ഞ് വീടിനുമുകളിലേക്ക്‌ വീണു ; വീട്ടുടമ തലനാരിയ്ക്ക് രക്ഷപ്പെട്ടു

ഭാര്യ ജോലിക്കും മകൾ ബന്ധുവിന്റെ വീട്ടിലും പോയിരുന്നു. നിർമാണത്തൊഴിലാളിയായ ലൈജു ഉച്ചവരെ ജോലി ചെയ്തശേഷം തിരികെയെത്തി ഭക്ഷണം കഴിച്ച്‌ കട്ടിലിൽ...

Read More >>
അമിത വേ​ഗത്തിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് കോളേജ് വിദ്യാർഥിക്ക് ദാരുണാന്ത്യം

Jul 26, 2025 03:35 PM

അമിത വേ​ഗത്തിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് കോളേജ് വിദ്യാർഥിക്ക് ദാരുണാന്ത്യം

എറണാകുളം- എലൂർ റൂട്ടിൽ സർവീസ് നടത്തുന്ന നന്ദനം എന്ന ബസാണ് ഇടിച്ചത്. ബസ് ഡ്രൈവറെ പൊലീസ്...

Read More >>
നേര്യമംഗലം–ഇടുക്കി റോഡിൽ കട്ടവിരിക്കൽ ആരംഭിച്ചു

Jul 26, 2025 10:37 AM

നേര്യമംഗലം–ഇടുക്കി റോഡിൽ കട്ടവിരിക്കൽ ആരംഭിച്ചു

റോഡ് അടച്ച് കലുങ്ക് പുനർനിർമിച്ച് അടുത്തിടെ തുറന്നുനൽകിയെങ്കിലും കലുങ്കിനുമുകളിൽ വെള്ളം കെട്ടിനിന്ന് റോഡിൽ കുഴികൾ രൂപപ്പെട്ടത് വാഹനങ്ങൾ...

Read More >>
 പഞ്ചായത്തിന്റെ ഗുരുതര വീഴ്ചയോ ? അങ്കണവാടിയുടെ മുകളിൽ തെങ്ങ് മറിഞ്ഞുവീണ് മേൽക്കൂര തകർന്നു

Jul 26, 2025 10:29 AM

പഞ്ചായത്തിന്റെ ഗുരുതര വീഴ്ചയോ ? അങ്കണവാടിയുടെ മുകളിൽ തെങ്ങ് മറിഞ്ഞുവീണ് മേൽക്കൂര തകർന്നു

കനത്ത കാറ്റും മഴയുമുള്ള സമയത്തും കേടായിനിന്ന തെങ്ങ് മുറിച്ചുമാറ്റാൻ നടപടി എടുക്കാത്തത് പഞ്ചായത്തിന്റെ ഗുരുതര...

Read More >>
Top Stories

News Roundup

//Truevisionall