മൂവാറ്റുപുഴ: (piravomnews.in) മൂവാറ്റുപുഴയിൽ മോഷണം. മൂന്നു ക്ഷേത്രങ്ങളിലും പള്ളിയിലുമാണ് മോഷണം ഉണ്ടായിരിക്കുന്നത്.പായിപ്ര പഞ്ചായത്തിലെ മുടവൂരിലാണ് വ്യാഴാഴ്ച്ച പുലർച്ചെ മോഷണം നടന്നത് .
മുടവൂർ അയ്യംകുളങ്ങര ശ്രീധർമ ശാസ്താ ക്ഷേത്രത്തിലെത്തിയ മോഷ്ടാക്കൾ ഓഫിസിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന് ഓഫിസിനകത്ത് ഉ ണ്ടായിരുന്ന ലോക്കർ തകർക്കാൻ ശ്രമിച്ചു. രണ്ടുപേരാണ് മോഷണത്തിനായി എത്തിയത് പ്രാഥമിക നിഗമനം.

ഇവിടെ നിന്നും ഒന്നും മോഷണം പോയിട്ടില്ല.മോഷ്ടാക്കൾ എത്തുന്നതും ലോക്കർ തകർക്കാൻ ശ്രമി ക്കുന്നതും സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ജയ്ഹി ന്ദ് കവലയിലുള്ള ചാകുന്നത്ത്കാവ് മഹാദേവ ക്ഷേത്ര ത്തിലെ ഭണ്ഡാരവും ലക്ഷം കവലയിലുള്ള വെട്ടിക്കാ കുഴി കാവ് ക്ഷേത്രത്തിൻ്റെ ഭണ്ഡാരവും മോഷ്ടാക്കൾ തകർത്ത് പണം കവർന്നു. മുടവൂർ സെന്റ് ജോർജ് ഓ ർത്തഡോക്സ് പള്ളിയിലെ രണ്ടു ഭണ്ഡാരങ്ങൾ പൊ ളിച്ചും മോഷണം നടത്തി.
Theft in temples and churches in Muvattupuzha; Accused not found
