ആലുവ : (piravomnews.in) അമ്പാട്ടുകാവിനുസമീപം കെഎസ്ആര്‍ടിസി സൂപ്പർ ഫാസ്റ്റിനുപിന്നിൽ ഫാസ്റ്റ് പാസഞ്ചർ ഇടിച്ച് 20 പേര്‍ക്ക് പരിക്ക്. ചൊവ്വ രാവിലെ 10.45നായിരുന്നു സംഭവം.
മുന്നിൽ പോയ ഇന്നോവ കാറില്‍ തട്ടാതിരിക്കാൻ ആലുവയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോയ സൂപ്പര്‍ ഫാസ്റ്റ് ബസ് ബ്രേക്ക് ചെയ്തപ്പോള്‍ മഞ്ചേരിയില്‍നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിക്കുകയായിരുന്നു.

പീച്ചാനിക്കാട് ഏലിയാസ് (62), കാടുകുറ്റി സാം ആന്റണി (45), കോതമംഗലം മഞ്ജു (43), അങ്കമാലി ജെസ്സി മാര്‍ട്ടിന്‍ (52), പല്ലിശേരി ആതിര (23), അലനല്ലൂര്‍ അജ്മല്‍ (26), വടക്കാഞ്ചേരി രഞ്ജിത് (24), ഇടുക്കി അനന്തു (19),കറുകുറ്റി ഷാജന്‍ (54), തണ്ണീര്‍ക്കോട് കബീര്‍ (40), അങ്കമാലി ഡോള്‍ഫി (40), മലപ്പുറം യാഹിയ (30), മുണ്ടൂര്‍ സാജിദ് (29), തൃശൂര്‍ അതുല്‍ (20), മലപ്പുറം ചന്ദ്രന്‍ (50), മലപ്പുറം കബീര്‍ (41), കാക്കനാട് ഫര്‍ഷാദ് (29), കൊരട്ടി അല്‍ന (24), പാലക്കാട് ഉനൈസ് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
KSRTC buses collide; 20 injured
