പിറന്നാൾ ആഘോഷത്തിനിടെ സുഹൃത്തിനെ കള്ളുകുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ

പിറന്നാൾ ആഘോഷത്തിനിടെ സുഹൃത്തിനെ കള്ളുകുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ
Jul 22, 2025 10:56 AM | By Amaya M K

തൃശൂര്‍:(piravomnews.in) പിറന്നാൾ ആഘോഷത്തിനിടെ സുഹൃത്തിനെ കള്ളുകുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ.തൃശൂര്‍ അത്താണി സ്വദേശി ദേവൻ (21) ആണ് അറസ്റ്റിലായത്.

ചോറ്റുപാറ സ്വദേശി അക്ഷയിയെ (22) കള്ളുകുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. അക്ഷയും ദേവനും സുഹൃത്തുക്കളും നിരവധി കേസുകളിലെ കൂട്ടുപ്രതികളുമാണ്.

അത്താണി കള്ളുഷാപ്പില്‍ കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം.ദേവന്‍റെ പിറന്നാള്‍ ആഘോഷിക്കുന്നതിന് അക്ഷയേയും സുഹൃത്തുക്കളേയും കള്ളുഷാപ്പില്‍ വിളിച്ചു വരുത്തി.

കള്ളുകുടിക്കുന്നതിനിടെ അവിടെ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് അവിടെ നിന്നും പോകുന്ന സമയം ബില്ല് കൊടുക്കുന്ന കാര്യത്തെ കുറിച്ച് സുഹൃത്തുകള്‍ തമ്മില്‍ തര്‍ക്കമുണ്ടായി.

ദേവൻ ഷാപ്പിലുണ്ടായിരുന്ന കള്ളുകുപ്പി ഉപയോഗിച്ച് അക്ഷയുടെ തലയ്ക്ക് അടിക്കുകയും ചെറിയ കത്തി എടുത്ത് കുത്താന്‍ ശ്രമിക്കുകയും ചെയ്തു. മറ്റുള്ളവര്‍ പിടിച്ച് മാറ്റിയതിനാല്‍ കൂടുതല്‍ അപകടം സംഭവിച്ചില്ല. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

അന്വേഷണ സംഘത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ യു.കെ. ഷാജഹാന്‍, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഡി.എസ്. ആനന്ദ്, കെ. ശരത്ത്, പി.വി. പ്രദീപ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എന്‍.കെ. സതീഷ്, സിവില്‍ പോലീസ് ഓഫീസര്‍ ജെയ്‌സണ്‍ എന്നിവര്‍ ഉണ്ടായിരുന്നു.

A young man has been arrested for attempting to kill his friend by hitting him on the head with a liquor bottle during a birthday celebration.

Next TV

Related Stories
കെഎസ്ആർടിസി ബസിൽ എംഡിഎംഎ കടത്തിയ യുവാക്കൾ അറസ്റ്റിൽ

Jul 22, 2025 03:04 PM

കെഎസ്ആർടിസി ബസിൽ എംഡിഎംഎ കടത്തിയ യുവാക്കൾ അറസ്റ്റിൽ

സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. യുവാക്കളെ ചോദ്യം ചെയ്തുവരികയാണെന്നും ആരാണ് ഇവർക്ക് മയക്കുമരുന്ന് നൽകിയത്, ആർക്കു വേണ്ടിയാണ്...

Read More >>
 ആയിരങ്ങളുടെ യാത്രാമൊഴിയോടെ കേരളത്തിന്റെ പ്രിയ നേതാവ് വി എസിന്റെ അവസാന യാത്ര ; വിലാപയാത്ര ആലപ്പുഴയിലേക്ക്

Jul 22, 2025 02:38 PM

ആയിരങ്ങളുടെ യാത്രാമൊഴിയോടെ കേരളത്തിന്റെ പ്രിയ നേതാവ് വി എസിന്റെ അവസാന യാത്ര ; വിലാപയാത്ര ആലപ്പുഴയിലേക്ക്

പതിനായിരങ്ങളാണ് പ്രായഭേദമന്യേ പ്രിയ സഖാവിനെ അവസാനനോക്ക് കാണാനായി ദർബാർ ഹാളിലെത്തിയത്. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ഔദ്യോഗിക ബഹുമതി നൽകിയാണ്...

Read More >>
വ്യാജ രേഖയുണ്ടാക്കി കോടികൾ തട്ടിയ സംഭവം; ഡിസിസി അം​ഗം അനന്തപുരി മണികണ്ഠന്റെ അനിയൻ അറസ്റ്റിൽ

Jul 22, 2025 02:26 PM

വ്യാജ രേഖയുണ്ടാക്കി കോടികൾ തട്ടിയ സംഭവം; ഡിസിസി അം​ഗം അനന്തപുരി മണികണ്ഠന്റെ അനിയൻ അറസ്റ്റിൽ

അതിനായി ലൈസൻസുള്ള ആധാരം എഴുത്തുകാർക്ക് രെജിസ്ട്രേഷൻ വകുപ്പ് ഒരു യൂസർ ഐഡിയും ഉം പാസ്‍വേർഡും കൊടുത്തിട്ടുണ്ട്. ഇതുപയോ​ഗിച്ച് വ്യാജമായി നിർമിച്ച...

Read More >>
 വീണ്ടും ജീവനെടുത്ത് കാട്ടാന ആക്രമണം

Jul 22, 2025 02:18 PM

വീണ്ടും ജീവനെടുത്ത് കാട്ടാന ആക്രമണം

വനം വകുപ്പ് നടത്തിയ പരിശോധനയിൽ ആണ് വനത്തിനോട് ചേർന്ന പ്രദേശത്ത് മൃതദേഹം കണ്ടെത്തിയത്....

Read More >>
വീണ്ടും ഒരു ജീവൻ കൂടി , കാട്ടാന ആക്രമണം; എസ്റ്റേറ്റ് തൊഴിലാളി കൊല്ലപ്പെട്ടു

Jul 22, 2025 01:22 PM

വീണ്ടും ഒരു ജീവൻ കൂടി , കാട്ടാന ആക്രമണം; എസ്റ്റേറ്റ് തൊഴിലാളി കൊല്ലപ്പെട്ടു

വീട്ടുമുറ്റത്ത് വച്ചാണ് രാവിലെ കാട്ടാന ആക്രമിച്ചത്....

Read More >>
വീട്ടുജോലിക്ക് എത്തിയ യുവതി കുട്ടിയുടെ സ്വർണാഭരണം കവർന്ന് മുങ്ങി; ഒടുവിൽ പിടിയിൽ

Jul 22, 2025 01:08 PM

വീട്ടുജോലിക്ക് എത്തിയ യുവതി കുട്ടിയുടെ സ്വർണാഭരണം കവർന്ന് മുങ്ങി; ഒടുവിൽ പിടിയിൽ

വീ​ട്ടു​ജോ​ലി​ക്ക് നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ​തു​ട​ർ​ന്ന് സം​ഘം സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു....

Read More >>
Top Stories










News Roundup






//Truevisionall