പിറവം : (piravomnews.in) പേരിൽ സ്മാർട് ആണെങ്കിലും പിറവം സ്മാർട് വില്ലേജ് ഓഫിസിന്റെ പ്രവർത്തനം നാളുകളായി അത്ര സ്മാർട് അല്ല. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി 2 വർഷം മുൻപാണു സ്മാർട് പദവിയിലേക്ക് ഓഫിസ് ഉയർത്തിയത്.
എന്നാൽ ആനുപാതികമായി ജീവനക്കാരെ നിയമിക്കാത്തതിനാൽ അപേക്ഷകൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്നത്. സമീപ പഞ്ചായത്തുകളായ പാമ്പാക്കുടയും എടയ്ക്കാട്ടുവയലുമെല്ലാം 2 വില്ലേജ് ഓഫിസുകളുടെ പരിധിയിലാണു പെടുന്നത്.എന്നാൽ ജനസാന്ദ്രതയിൽ മുന്നിട്ടു നിൽക്കുന്ന നഗരസഭയായ പിറവം ഒരു വില്ലേജ് പരിധിയിലാണു ഉൾപ്പെടുന്നത്.

നഗരസഭാ പരിധിയിൽ ഇപ്പോൾ റീസർവേ നടപടികൾ നടക്കുന്നുണ്ട്. ഇതിനാൽ പോക്കുവരവ് ഉൾപ്പെടെ ആവശ്യങ്ങൾക്കായി ഒട്ടേറെ അപേക്ഷകളാണു ദിവസവും എത്തുന്നത്.
പിറവം, കളമ്പൂർ,മുളക്കുളം എന്നിങ്ങനെ 3 കരകളായാണു നഗരസഭാ പരിധി തിരിച്ചിരിക്കുന്നത്. ഇവയിൽ മുളക്കുളം,കളമ്പൂർ കരകളിലെ പോക്കുവരവു ഓൺലൈൻ സംവിധാനത്തിലേക്കു മാറ്റിയിട്ടില്ല. ഇവിടെ നിന്നുള്ള പോക്കുവരവ് അപേക്ഷകൾ ഇപ്പോഴും സാധാരണ നിലയിൽ തയാറാക്കി താലൂക്കിലേക്ക് അയക്കുകയാണു പതിവ്.
Although smart in name; the operations of the Piravom Village Office are not so smart
