പത്തനംതിട്ട: (piravomnews.in) ആറാം ക്ലാസ് വിദ്യാർഥിനിയോടും കൂട്ടുകാരിയോടും അശ്ലീലപ്രദർശനം നടത്തിയയാളെ കൂടൽ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ പഴകുളം തെങ്ങിനാൽ എസ്എൻഡിപി ഗുരുമന്ദിരത്തിനു സമീപം ശ്യാം നിവാസിൽ ശ്യാംകുമാർ (35) ആണ് പിടിയിലായത്.
പോക്സോ നിയമത്തിലെ വകുപ്പുകൾ കൂടി ചേർത്താണ് കേസെടുത്തത്. ചൊവ്വാഴ്ച വൈകിട്ട് നാലോടെ കുട്ടികൾ സ്കൂൾ വിട്ട് വീട്ടിലേക്ക് നടക്കുമ്പോൾ റോഡിൽ വച്ച് അശ്ലീലച്ചുവയുള്ള വാക്കുകൾ പറഞ്ഞ് അമാനിച്ച് പ്രതി നഗ്‌നതാപ്രദർശനം നടത്തി. പരിഭ്രാന്തരായി കുട്ടികൾ തിരിഞ്ഞോടിയപ്പോൾ പിന്നാലെ ചെന്ന് അസഭ്യം വിളിച്ച് അപമാനിച്ചു.

കുട്ടിയുടെ മൊഴിപ്രകാരം കൂടൽ പൊലീസ് ഇൻസ്‌പെക്ടർ സി എൽ സുധീർ കേസെടുത്ത് അന്വേഷണം തുടങ്ങി. കുട്ടിയുടെ മൊഴി പിന്നീട് കോടതിയിലും രേഖപ്പെടുത്തി. വൈദ്യപരിശോധനക്കുശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. ഇയാളുടെ ഫോട്ടോ കുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞു. തുടർന്ന് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.
Pornography display against children; accused arrested
