കളമശേരി : (piravomnews.in) സീപോർട്ട്–എയർപോർട്ട് റോഡിൽ വാഹനങ്ങൾക്കുമുകളിൽ മരം കടപുഴകിവീണ് രണ്ടു ബൈക്ക് യാത്രികർക്ക് പരിക്ക്. കുസാറ്റ് സ്റ്റോപ്പിനുസമീപം ബുധൻ രാത്രി 7.45 ഓടെയാണ് എച്ച്എംടി ഭൂമിയിൽനിന്ന് വൻമരം കടപുഴകി റോഡിൽ വീണത്.
കാക്കനാട് ഭാഗത്തേക്ക് പോകുന്ന രണ്ട് ബൈക്കുകളും ഒരു സ്കൂട്ടറും ഒരു മിനിലോറിയും അപകടത്തിൽപ്പെട്ടു.വാഹനങ്ങൾക്ക് കേടുപാടുണ്ട്. തൃക്കാക്കരയിൽനിന്ന് അഗ്നിരക്ഷാസേന എത്തി മരം മുറിച്ചുമാറ്റി.

മരത്തിൽ വലിയ കടന്നൽക്കൂട് ഉണ്ടായിരുന്നതുകൊണ്ട് വെള്ളംചീറ്റി കടന്നലിനെ തുരത്തിയാണ് അഗ്നിരക്ഷാസേന മരം മുറിച്ചുമാറ്റിയത്. സ്ഥലത്ത് ഗതാഗതക്കുരുക്കുണ്ടായി.
Two bikers injured after tree falls on vehicles
