കൊച്ചി : (piravomnews.in) പ്രതീക്ഷയോടെ നട്ടുനനയ്‌ക്കുന്ന ഓണക്കാല വിളകൾ ആഫ്രിക്കൻ ഒച്ച് കൊണ്ടുപോകുമോ എന്ന ആശങ്കയിൽ നാട്. ആഫ്രിക്കൻ ഒച്ചുകൾ കാർഷികവിളകൾ തിന്നുനശിപ്പിക്കുന്നതായുള്ള പരാതി വ്യാപകമായതായി ജില്ലാ കൃഷി ഓഫീസർ ഇന്ദുനായർ പറഞ്ഞു.
വാഴ, കിഴങ്ങുവർഗങ്ങൾ, ഇഞ്ചി, മഞ്ഞൾ, പപ്പായ, നാരകം, ഇലവർഗ പച്ചക്കറികൾ തുടങ്ങിയവയാണ് പ്രധാനമായി ആക്രമിക്കുക. വാഴയിലക്കും രക്ഷയില്ല.

രാത്രിയിലാണ് പടപ്പുറപ്പാട്. പ്രത്യുൽപ്പാദനശേഷി കൂടുതലായതിനാൽ പെട്ടെന്ന് പെറ്റുപെരുകി പ്രദേശം കൈയടക്കും. ആൺ-–-പെൺ ജാതികൾ ഒരേജീവിയിൽത്തന്നെയാണ്. ഒരു ഒച്ച് ശരാശരി 900 മുട്ടകളെങ്കിലുമിടും. 90 ശതമാനവും വിരിഞ്ഞിറങ്ങും. പത്തുവർഷംവരെ ആയുസുമുണ്ട്.
Will Onam bring snails? Farmers are worried
