കാഞ്ഞങ്ങാട് : (piravomnews.in) വയോധിക വെള്ളക്കെട്ടിൽ വീണു മരിച്ചു. ഇട്ടമ്മലിലെ കെ കാർത്യായനി (80) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.30ഓടെ ഗാർഡർ വളപ്പിലെ വെള്ളക്കെട്ടിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇതുവഴി വന്ന സ്കൂൾ കുട്ടികളാണ് കണ്ടത്. ഉടനെ പരിസരവാസികളെ വിവരമറിയിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭർത്താവ് പരേതനായ കുമാരൻ. മക്കൾ: പ്രഭാകരൻ (ഓട്ടോഡ്രൈവർ), പ്രേമ, പ്രമീള, പ്രമോദ്. മരുമക്കൾ: ഗീത,രാഘവൻ, മുരളി (നെല്ലിക്കാട്), ദീപ.സഹോദരൻ- മനോഹരൻ.
Elderly man dies after falling into a puddle
