തിരുവനന്തപുരം: (piravomnews.in) തിരുവനന്തപുരം നെടുമങ്ങാട് നീന്തൽകുളത്തിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. കൂശർകോട് സ്വദേശികളായ ആരോമൽ(13) ഷിനിൽ(14) എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം.സ്ഥലത്ത് രാവിലെയും വൈകുന്നേരവുമാണ് നീന്തൽ പരിശീലനം നടക്കാറുള്ളത്. കുട്ടികൾ അനധികൃതമായി കുളത്തിലിറങ്ങിയതാണെന്നാണ് റിപ്പോർട്ട്. ഏഴ് കുട്ടികളടങ്ങുന്ന സംഘമാണ് കുളത്തിൽ കുളിക്കാനെത്തിയത്.

നീന്തൽകുളത്തിന്റെ ആഴം കുറഞ്ഞ ഭാഗത്താണ് കുട്ടികൾ മുങ്ങിപോയത്. കുട്ടികളെ പുറത്തെടുത്ത് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഒരാൾ തൽക്ഷണവും മറ്റൊരാൾ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചതായാണ് വിവരം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കേളേജ് ആശുപത്രിയിലേക്ക് മാറ്റി.
Two children drown in swimming pool
