Jul 11, 2025 10:38 AM

പിറവം : (piravomnews.in) താലൂക്ക് ആശുപത്രിയിൽ പിറവം നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ മുടക്കി നിർമാണം പൂർത്തീകരിച്ച നവീകരിച്ച മോർച്ചറിയും ആധുനിക സജ്ജീകരണങ്ങളോടുള്ള ഫ്രീസറും കൈമാറി.

പോസ്റ്റ്മോർട്ടം ടേബിൾ ഉൾപ്പെടെയുള്ള മോർച്ചറിയും ഒരേ സമയം 4 മൃതദേഹങ്ങൾ സൂക്ഷിക്കാവുന്ന ആധുനിക സജ്ജീകരണങ്ങളോടെയുള്ള ഫ്രീസറുമാണ് പ്രവർത്തന ക്ഷമമായത്. നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നവീകരിച്ച മോർച്ചറിയും ഫ്രീസറും പിറവം താലൂക്ക് ആശുപത്രിക്ക് കൈമാറി.

വൈസ് ചെയർമാൻ കെ.പി സലീം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷൈനി ഏലിയാസ്, അഡ്വ. ബിമൽ ചന്ദ്രൻ, ജൂബി പൌലോസ്, വത്സല വർഗീസ്, കൌൺസിലർമാരായ ഡോ. അജേഷ് മനോഹർ, ഗിരീഷ്കുമാർ പി., ഏലിയാമ്മ ഫിലിപ്പ്, ഡോ.സൻജിനി പ്രതീഷ്, ജോജിമോൻ ചാരുപ്ലാവിൽ,പ്രീമ സന്തോഷ്‌, മോളി വലിയകട്ടയിൽ പിറവം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി. കെ. പ്രകാശ്, രാഷ്ട്രീയ കക്ഷി നേതാക്കളായ സോമൻ വല്ലയിൽ, സി.എൻ സദാമണി, സോജൻ ജോർജ്ജ്, സാജു ചേന്നാട്ട് എച്ച്എംസി അംഗങ്ങളായ എ.സി. പീറ്റർ, ബേബി കിഴക്കേക്കര, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.അനിൽ കെ. ശിവദാസ്, നഗരസഭ ക്ലീൻ സിറ്റി മാനേജർ എം. എക്സ് വിത്സൻ എന്നിവർ പങ്കെടുത്തു.

A renovated mortuary and a freezer with modern equipment were handed over to Piravom Taluk Hospital.

Next TV

Top Stories










News Roundup






GCC News






//Truevisionall