കൊച്ചി : (piravomnews.in) മുളവുകാട് പഞ്ചായത്തിലെ പാതി പൂർത്തിയാക്കിയ റോഡിന്റെ നിർമാണം വൈകുന്നതിലും റോഡിലെ കുഴികൾ അടയ്‌ക്കാത്തതിലും സിആർഇസഡ് നിയമം റിസോർട്ട് മുതലാളിക്ക് ഒഴിവാക്കിക്കൊടുത്തതിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മുളവുകാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിലെ കുഴിയിൽ വാഴ നട്ടു.
സിപിഐ എം ലോക്കൽ സെക്രട്ടറി കെ ബി സുനിൽ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ മുളവുകാട് മേഖലാ ജോയിന്റ് സെക്രട്ടറി സി ജെ സനീഷ് അധ്യക്ഷനായി. സി എ അഭിലാഷ്, അരുൺ ആന്റണി, എം ആർ രാജീവ്, അർണവ് എന്നിവർ സംസാരിച്ചു.

Protest by planting bananas in a pothole on the road
