പിറവം : (piravomnews.in) ടൗണിൽ പ്രഖ്യാപിച്ച ഗതാഗത പരിഷ്കാരം താളം തെറ്റിയതോടെ ഗതാഗത കുരുക്ക് രൂക്ഷം. നേരത്തെ നിശ്ചയിച്ച വൺവേ നിയന്ത്രണം പാലിക്കാത്തതും വ്യാപാര സ്ഥാപനങ്ങളുടെ മുൻപിലെ അനധികൃത പാർക്കിങ്ങും ചേരുന്നതോടെ യാണു ഗതാഗതം ബുദ്ധിമുട്ടിലാകുന്നത്.
സ്കൂളുകൾ തുറന്നിട്ടും പൊലീസ് സേവനം കാര്യക്ഷമമല്ലാത്തതും കിഴക്കൻ മേഖലയിൽ നിന്നു കൊച്ചിയിലേക്കുള്ള കവാടമായ പിറവത്തു കുരുക്കിനു വഴിയൊരുക്കുന്നുണ്ട് . അടുത്തയിടെപൊതുറോഡുകളിൽ സ്ഥാപിച്ച മുന്നറിയിപ്പു ബോർഡുകളും പലയിടത്തും അപ്രത്യക്ഷമായി.

വൺവേയായി നിശ്ചയിച്ച മാർക്കറ്റ് റോഡിൽ ഭാരവാഹനങ്ങളുടെ പാർക്കിങ് മൂലം കഴിഞ്ഞ ദിവസം ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. നടക്കാവ് കൂത്താട്ടുകുളം റോഡും ഇലഞ്ഞി മോനിപ്പള്ളി റോഡും ഹൈവേ നിലവാരത്തിലേക്ക് ഉയർന്നതോടെ കോട്ടയം ഇടുക്കി ജില്ലകളിലേക്കുള്ള പ്രധാന റൂട്ടായി പിറവം മാറി.
Traffic reform fails; traffic jam in Piravom town deepens
