തൊഴിലുറപ്പ് തൊഴിലാളികളുടെ നന്മയിൽ 25 വർഷം മുമ്പ് നഷ്ടപ്പെട്ട സ്വർണമാല ഉടമയ്ക്ക് തിരികെ ലഭിച്ചു

തൊഴിലുറപ്പ് തൊഴിലാളികളുടെ നന്മയിൽ 25 വർഷം മുമ്പ് നഷ്ടപ്പെട്ട സ്വർണമാല ഉടമയ്ക്ക് തിരികെ ലഭിച്ചു
Jun 14, 2025 06:43 PM | By Amaya M K

രാമപുരം: (piravomnews.in) തൊഴിലുറപ്പ് തൊഴിലാളികളുടെ നന്മയിൽ 25 വർഷം മുമ്പ് നഷ്ടപ്പെട്ട സ്വർണമാല ഉടമയ്ക്ക് തിരികെ ലഭിച്ചു.

രാമപുരം സ്കൂൾ പടി കല്ലറ കുന്നത്ത് കോളനിക്ക് സമീപമുള്ള പിലാപ്പറമ്പ് ക്വാറിയിൽ പരിസരവാസിയായ മച്ചിങ്ങൽ മുഹമ്മദിന്‍റെ ഭാര്യ ആമിനയുടെ നാലര പവൻ സ്വർണ മാല വസ്ത്രമലക്കുന്നതിനിടെ നഷ്ടമായിരുന്നു. 25 വർഷം മുമ്പായിരുന്നു അത്. അന്ന് കുറെ തിരച്ചിൽ നടത്തിയെങ്കിലും മാല കണ്ടെത്താനായിരുന്നില്ല.

ഇന്നലെ രാവിലെ 11ന് പുഴക്കാട്ടിരി പഞ്ചായത്ത് ഒന്നാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ ജോലിക്കിടെ കൈകാലുകൾ കഴുകാനായി ക്വാറിയിലെത്തിയതായിരുന്നു. ക്വാറിയുടെ ഒരു വശത്ത് ചെറിയ തിളക്കം കണ്ട് പരിശോധിച്ചപ്പോൾ സ്വർണ മാല ലഭിക്കുകയായിരുന്നു. ക്വാറിയിൽ വർഷങ്ങൾക്ക് മുമ്പ് ആമിനയുടെ സ്വർണമാല നഷ്ടപ്പെട്ട വിവരം തൊഴിലാളികൾക്ക് അറിയാമായിരുന്നു.

ഇവർ മാലയുമായി ആമിനയുടെ വീട്ടിലെത്തി. സ്വർണമാല ആമിന തിരിച്ചറിയുകയും ചെയ്തു. പവന് അയ്യായിരം രൂപ മാത്രം വിലയുള്ള കാലത്താണ് നാലര പവൻ തൂക്കമുള്ള സ്വർണ മാല ക്വാറിയിലെ അലക്ക് കടവിൽ നഷ്ടപ്പെട്ടിരുന്നത്. ഇപ്പോൾ ലക്ഷങ്ങൾ മൂല്യമുള്ള സ്വർണാഭരണം കാൽ നൂറ്റാണ്ടിന്റെ കാത്തിരിപ്പുകൾക്ക് ശേഷം തിരികെകിട്ടിയ സന്തോഷത്തിലാണ് ആമിനയും.

Thanks to the kindness of the job-guaranteed workers, the owner of the gold necklace lost 25 years ago was returned to him.

Next TV

Related Stories
റോഡിൽ വീണ് കിടന്ന ഇലക്ട്രിക് പോസ്റ്റിൽ നിന്നും ഷോക്കേറ്റ് പത്തൊമ്പതുകാരൻ മരിച്ചു

Jul 20, 2025 09:29 AM

റോഡിൽ വീണ് കിടന്ന ഇലക്ട്രിക് പോസ്റ്റിൽ നിന്നും ഷോക്കേറ്റ് പത്തൊമ്പതുകാരൻ മരിച്ചു

കനത്ത മഴയിൽ റോഡിൽ വീണ് കിടന്നിരുന്ന മരത്തില്‍ ഇലക്ട്രിക് പോസ്റ്റുമുണ്ടായിരുന്നു. ഇതില്‍ നിന്നും ഷോക്കേറ്റാണ് മരണം....

Read More >>
സ്‌കൂളിലെ മേശക്കുള്ളിൽ മൂർഖൻ പാമ്പ്, കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jul 18, 2025 08:24 PM

സ്‌കൂളിലെ മേശക്കുള്ളിൽ മൂർഖൻ പാമ്പ്, കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാമ്പിനെ പിടികൂടിയ ശേഷമാണ് കുട്ടികളെ ക്ലാസിൽ പ്രവേശിപ്പിച്ചത്. മേശയ്ക്കുള്ളിൽ പാമ്പ് എങ്ങനെ വന്നുവെന്ന് അറിയില്ലെന്ന് സ്കൂൾ അധികൃതർ...

Read More >>
മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ കാറ്റിൽ അടർന്നുവീണ് അപകടം ; രണ്ട് നഴ്സ‌ിങ് വിദ്യാർഥികൾക്ക് പരിക്കേറ്റു

Jul 15, 2025 10:32 AM

മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ കാറ്റിൽ അടർന്നുവീണ് അപകടം ; രണ്ട് നഴ്സ‌ിങ് വിദ്യാർഥികൾക്ക് പരിക്കേറ്റു

നഴ്‌സിങ്ങ് കോളേജ് താത്കാലികമായി പ്രവർത്തിച്ചു വന്നിരുന്നത് ഈ കെട്ടിടത്തിലാണ്....

Read More >>
കാണാതായ മധ്യവയസ്ക‌യെ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

Jul 15, 2025 10:15 AM

കാണാതായ മധ്യവയസ്ക‌യെ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഈ സ്ത്രീയെ ബൈക്കിൽ കയറ്റി കൊണ്ടുപോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷിച്ചത്....

Read More >>
കാക്കേ അപ്പമാണെന്ന് കരുതിയോ ? കാക്ക കൊത്തിക്കൊണ്ടുപോയ സ്വർണവള മൂന്ന് വർഷത്തിനുശേഷം തിരികെ ലഭിച്ചു

Jul 15, 2025 09:43 AM

കാക്കേ അപ്പമാണെന്ന് കരുതിയോ ? കാക്ക കൊത്തിക്കൊണ്ടുപോയ സ്വർണവള മൂന്ന് വർഷത്തിനുശേഷം തിരികെ ലഭിച്ചു

അൻവറിന്റെ ആ​ഗ്രഹപ്രകാരം വായനശാല നവമാധ്യമങ്ങളിൽ വിവരമറിയിച്ചു.ഇതറിഞ്ഞ സുരേഷും ഭാര്യയും വായനശാലയെ സമീപിച്ചു.ആഭരണം വാങ്ങിയ തീയതിയും ബില്ലും...

Read More >>
കാണാതായ സ്ത്രീയെ സമീപത്തെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Jul 14, 2025 11:58 AM

കാണാതായ സ്ത്രീയെ സമീപത്തെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇവരുടെ വീടിന് സമീപത്തെ ജോയിയുടെ വീട്ടുവളപ്പിലെ 80 അടിയോളം താഴ്ചയുളള കിണറില്‍ നിന്നായിരുന്നു മൃതദേഹം...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall