"ഒരു തൈനടാം' ജനകീയ ക്യാമ്പയിനിന്റെ ഭാഗമായുള്ള പച്ചത്തുരുത്ത്‌ നിർമാണത്തിന്‌ തുടക്കം

Jun 7, 2025 11:12 AM | By Amaya M K

കൊച്ചി : (piravomnews.in) ഹരിതകേരളം മിഷൻ തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന്‌ നടപ്പാക്കുന്ന "ഒരു തൈനടാം' ജനകീയ ക്യാമ്പയിനിന്റെ ഭാഗമായുള്ള പച്ചത്തുരുത്ത്‌ നിർമാണത്തിന്‌ തുടക്കം.

പരിസ്ഥിതിദിനത്തിൽ സിവിൽ സ്റ്റേഷനിൽ വൃക്ഷത്തൈ നട്ട്‌ കലക്ടർ എൻ എസ് കെ ഉമേഷ് പദ്ധതി ഉദ്‌ഘാടനം ചെയ്തു. ഒരുകോടി വൃക്ഷത്തൈ നടുന്ന ജനകീയ ക്യാമ്പയിനിന്റെ ലോഗോയും കലക്ടർ പ്രകാശിപ്പിച്ചു.തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ രാധാമണിപിള്ള അധ്യക്ഷയായി.

സിവിൽ സ്റ്റേഷനിൽ തരിശായിക്കിടന്ന നാല്‌ സെന്റ്‌ വൃത്തിയാക്കി ചാമ്പ, നെല്ലി, സപ്പോട്ട, ഞാവൽ തുടങ്ങിയ ഫലവൃക്ഷത്തൈകളാണ്‌ നട്ടത്‌. ജില്ലാഭരണനേതൃത്വം, ഹരിതകേരളമിഷൻ, തൃക്കാക്കര നഗരസഭ, റോട്ടറി ക്ലബ്‌ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പച്ചത്തുരുത്തുണ്ടാക്കുന്നത്‌. തൃക്കാക്കര നഗരസഭാ അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പച്ചത്തുരുത്തിന്റെ തുടർപരിപാലനം ഉറപ്പാക്കും.

പരിപാടിയിൽ ജില്ലാ പ്ലാനിങ് ഓഫീസർ ജ്യോതിമോൾ, ഹരിതകേരളം മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ എസ് രഞ്ജിനി, ശുചിത്വമിഷൻ കോ–-ഓർഡിനേറ്റർ ശീതൾ ജി മോഹൻ, പ്രോഗ്രാം ഓഫീസർ ധന്യ ജോസി, റോട്ടറി ക്ലബ് കൊച്ചി വെസ്റ്റ് സെക്രട്ടറി സുമൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പച്ചത്തുരുത്ത്, ഓർമമരം, ചങ്ങാതിക്കൊരു മരം ക്യാമ്പയിനുകൾ തുടങ്ങി.





Greenery construction begins as part of the

Next TV

Related Stories
നാലാംമൈൽ വ്യവസായ മേഖലയിലെ പ്ലൈവുഡ് കമ്പനിയിൽ തീപ്പിടിത്തം

Jul 23, 2025 01:05 PM

നാലാംമൈൽ വ്യവസായ മേഖലയിലെ പ്ലൈവുഡ് കമ്പനിയിൽ തീപ്പിടിത്തം

ആലുവ അഗ്നിരക്ഷാ യൂണിറ്റിലെ അസി. ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ലൈജു തമ്പി (48) ക്ക് തീയണയ്ക്കുന്നതിനിടെ പൊള്ളലേറ്റു. ഇരുകാലുകൾക്കുമാണ് പൊള്ളലേറ്റത്....

Read More >>
കൂത്താട്ടുകുളത്ത് പ്ലൈവുഡ് കമ്പനിയിൽ നിന്നുള്ള മാലിന്യവുമായെത്തിയ ലോറിക്ക് തീപിടിച്ചു

Jul 23, 2025 01:02 PM

കൂത്താട്ടുകുളത്ത് പ്ലൈവുഡ് കമ്പനിയിൽ നിന്നുള്ള മാലിന്യവുമായെത്തിയ ലോറിക്ക് തീപിടിച്ചു

ഇൻഡ്യൻ ഓയിൽ പമ്പിലെ എൽദോ സ്‌കറിയ, അജയ് എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാരും ഹൈവേ പോലീസ് സംഘത്തിലെ എസ്ഐ ബിജു വർഗീസ്,സിപിഒമാരായ വി.എം. റഫീഖ്, അഷ്റഫ്...

Read More >>
 സ്‌കൂൾ കുട്ടികൾക്കടക്കം കഞ്ചാവ് വിതരണം ചെയ്യുന്നു ; യുവാവ് അറസ്റ്റിൽ

Jul 23, 2025 12:42 PM

സ്‌കൂൾ കുട്ടികൾക്കടക്കം കഞ്ചാവ് വിതരണം ചെയ്യുന്നു ; യുവാവ് അറസ്റ്റിൽ

ഇയാളിൽ നിന്ന് 300 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്ന് ചൊവ്വാഴ്ച നടത്ത പരിശോധനയിലാണ് ഇസ്മയിൽ...

Read More >>
അപകടകരമായനിലയിൽ നിൽക്കുന്ന വലിയ തേക്കുമരങ്ങൾ മരിച്ചു മാറ്റണമെന്ന് ആവശ്യം

Jul 23, 2025 12:20 PM

അപകടകരമായനിലയിൽ നിൽക്കുന്ന വലിയ തേക്കുമരങ്ങൾ മരിച്ചു മാറ്റണമെന്ന് ആവശ്യം

അപകടാവസ്ഥ ഒഴിവാക്കാതെ മരത്തിൻ്റെ ശിഖരങ്ങൾ മാത്രം വെട്ടിമാറ്റുകയാണ് ചെയ്തത്....

Read More >>
അത്താഘോഷത്തിന്റെ ഭാഗമായി നടത്തുവാൻ നിശ്ചയിച്ചിരുന്ന കലാമത്സര തിയ്യതിയിൽ മാറ്റം

Jul 23, 2025 12:04 PM

അത്താഘോഷത്തിന്റെ ഭാഗമായി നടത്തുവാൻ നിശ്ചയിച്ചിരുന്ന കലാമത്സര തിയ്യതിയിൽ മാറ്റം

27-ന് ലായം കൂത്തമ്പലത്തിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന നാടോടിനൃത്തം ജൂനിയർ സൂപ്പർ സീനിയർ വിഭാഗം മത്സരങ്ങൾ രാവിലെ 10-ന് ഗവ. സംസ്കൃതം കോളേജ്...

Read More >>
കള്ളനെ പിടിച്ചേ.... ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ

Jul 23, 2025 11:56 AM

കള്ളനെ പിടിച്ചേ.... ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ

തിങ്കളാഴ്‌ച രാവിലെ വളയൻചിറങ്ങര വിമല ക്ഷേത്ര മതിൽക്കെട്ടിൽ സൂക്ഷിച്ചിരുന്ന വളയൻചിറങ്ങര സ്വദേശിയുടെ സ്കൂട്ടറാണ് മോഷണം...

Read More >>
Top Stories










News Roundup






//Truevisionall