പബ്ലിക് സ്ക്വയർ അദാലത്ത് ; കളമശേരി മണ്ഡലത്തിൽ 6 പുതിയ 
കെഎസ്ആർടിസി സർവീസ്

പബ്ലിക് സ്ക്വയർ അദാലത്ത് ; കളമശേരി മണ്ഡലത്തിൽ 6 പുതിയ 
കെഎസ്ആർടിസി സർവീസ്
Jun 7, 2025 10:56 AM | By Amaya M K

കളമശേരി : (piravomnews.in) കളമശേരി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിച്ച് ആറ് പുതിയ കെഎസ്ആർടിസി സർവീസ് തുടങ്ങുമെന്ന് വ്യവസായമന്ത്രി പി രാജീവ്.

മന്ത്രി സംഘടിപ്പിച്ച പബ്ലിക് സ്ക്വയർ -പരാതിപരിഹാര അദാലത്തിൽ ഉയർന്ന നിർദേശങ്ങളും ആവശ്യങ്ങളും പരിഗണിച്ചാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. ആലുവ–പറവൂർ റൂട്ടിൽ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസുകളാണ് പുതുതായി തുടങ്ങുന്നത്.

അതോടൊപ്പം പുതിയ സർവീസ് ആരംഭിക്കുന്ന നടപടികളിലേക്ക് കടക്കാൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. പറവൂർ–കരിങ്ങാംതുരുത്ത് –തത്തപ്പിള്ളി–കൊങ്ങോർപ്പിള്ളി സർക്കുലർ, കൈന്റിക്കര–മുപ്പത്തടംവഴി കളമശേരി, വയൽക്കര–അടുവാശേരി–കുന്നുകര–അത്താണി എന്നീ സ്ഥലങ്ങളെ ബന്ധപ്പെടുത്തി തൃശൂരിലേക്ക് ദീർഘദൂര സർവീസ് തുടങ്ങുന്ന കാര്യവും പരിഗണിക്കും.

അധ്യയനവർഷാരംഭത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ പുതിയ സർവീസുകൾ എല്ലാവർക്കും പ്രയോജനകരമാകുമെന്ന് മന്ത്രി പിരാജീവ് പറഞ്ഞു. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറുമായി നേരത്തേ നടത്തിയ ചർച്ചയുടെ തുടർച്ചയായി കളമശേരിയിൽ നടത്തിയ യോഗത്തിലാണ് തീരുമാനമായത്.

കെഎസ്ആർടിസി പ്രതിനിധികളായ ആന്റണി ജോസഫ്, എടിഒ പി എൻ സുനിൽകുമാർ എന്നിവർ പങ്കെടുത്തു. മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലേക്കും ഗതാഗതസൗകര്യം ഉറപ്പുവരുത്തുന്നതിനായി നേരത്തേ വിവിധ ഘട്ടങ്ങളിലായി പുതിയ സർവീസുകളും ഗ്രാമവണ്ടിയും ആരംഭിച്ചിരുന്നു.



Public Square Adalat; 6 new KSRTC services in Kalamassery constituency

Next TV

Related Stories
നാലാംമൈൽ വ്യവസായ മേഖലയിലെ പ്ലൈവുഡ് കമ്പനിയിൽ തീപ്പിടിത്തം

Jul 23, 2025 01:05 PM

നാലാംമൈൽ വ്യവസായ മേഖലയിലെ പ്ലൈവുഡ് കമ്പനിയിൽ തീപ്പിടിത്തം

ആലുവ അഗ്നിരക്ഷാ യൂണിറ്റിലെ അസി. ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ലൈജു തമ്പി (48) ക്ക് തീയണയ്ക്കുന്നതിനിടെ പൊള്ളലേറ്റു. ഇരുകാലുകൾക്കുമാണ് പൊള്ളലേറ്റത്....

Read More >>
കൂത്താട്ടുകുളത്ത് പ്ലൈവുഡ് കമ്പനിയിൽ നിന്നുള്ള മാലിന്യവുമായെത്തിയ ലോറിക്ക് തീപിടിച്ചു

Jul 23, 2025 01:02 PM

കൂത്താട്ടുകുളത്ത് പ്ലൈവുഡ് കമ്പനിയിൽ നിന്നുള്ള മാലിന്യവുമായെത്തിയ ലോറിക്ക് തീപിടിച്ചു

ഇൻഡ്യൻ ഓയിൽ പമ്പിലെ എൽദോ സ്‌കറിയ, അജയ് എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാരും ഹൈവേ പോലീസ് സംഘത്തിലെ എസ്ഐ ബിജു വർഗീസ്,സിപിഒമാരായ വി.എം. റഫീഖ്, അഷ്റഫ്...

Read More >>
 സ്‌കൂൾ കുട്ടികൾക്കടക്കം കഞ്ചാവ് വിതരണം ചെയ്യുന്നു ; യുവാവ് അറസ്റ്റിൽ

Jul 23, 2025 12:42 PM

സ്‌കൂൾ കുട്ടികൾക്കടക്കം കഞ്ചാവ് വിതരണം ചെയ്യുന്നു ; യുവാവ് അറസ്റ്റിൽ

ഇയാളിൽ നിന്ന് 300 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്ന് ചൊവ്വാഴ്ച നടത്ത പരിശോധനയിലാണ് ഇസ്മയിൽ...

Read More >>
അപകടകരമായനിലയിൽ നിൽക്കുന്ന വലിയ തേക്കുമരങ്ങൾ മരിച്ചു മാറ്റണമെന്ന് ആവശ്യം

Jul 23, 2025 12:20 PM

അപകടകരമായനിലയിൽ നിൽക്കുന്ന വലിയ തേക്കുമരങ്ങൾ മരിച്ചു മാറ്റണമെന്ന് ആവശ്യം

അപകടാവസ്ഥ ഒഴിവാക്കാതെ മരത്തിൻ്റെ ശിഖരങ്ങൾ മാത്രം വെട്ടിമാറ്റുകയാണ് ചെയ്തത്....

Read More >>
അത്താഘോഷത്തിന്റെ ഭാഗമായി നടത്തുവാൻ നിശ്ചയിച്ചിരുന്ന കലാമത്സര തിയ്യതിയിൽ മാറ്റം

Jul 23, 2025 12:04 PM

അത്താഘോഷത്തിന്റെ ഭാഗമായി നടത്തുവാൻ നിശ്ചയിച്ചിരുന്ന കലാമത്സര തിയ്യതിയിൽ മാറ്റം

27-ന് ലായം കൂത്തമ്പലത്തിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന നാടോടിനൃത്തം ജൂനിയർ സൂപ്പർ സീനിയർ വിഭാഗം മത്സരങ്ങൾ രാവിലെ 10-ന് ഗവ. സംസ്കൃതം കോളേജ്...

Read More >>
കള്ളനെ പിടിച്ചേ.... ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ

Jul 23, 2025 11:56 AM

കള്ളനെ പിടിച്ചേ.... ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ

തിങ്കളാഴ്‌ച രാവിലെ വളയൻചിറങ്ങര വിമല ക്ഷേത്ര മതിൽക്കെട്ടിൽ സൂക്ഷിച്ചിരുന്ന വളയൻചിറങ്ങര സ്വദേശിയുടെ സ്കൂട്ടറാണ് മോഷണം...

Read More >>
Top Stories










News Roundup






//Truevisionall