പാമ്പാക്കുട ....(piravomnews.in)അശാസ്ത്രിയ നിർമ്മാണം ;അരീക്കൽ വെള്ളച്ചാട്ടത്തിന്റെ നടപ്പാതയിലേക്ക് പാറ വീണു. ഇതിനെ തുടർന്ന് ഗ്രാമീണ ടൂറിസം പദ്ധതിയിൽ ഉൾപ്പെട്ട പാമ്പാക്കുട അരീക്കൽ വെള്ളച്ചാട്ടത്തിനു സമീപം സ്വകാര്യ ഭൂമിയിൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിന് ആർഡിഒ വില്ലേജ് ഓഫിസർക്കു നിർദേശം നൽകി. ഇവിടെ കെട്ടിടം നിർമിച്ചാൽ വെള്ളച്ചാട്ടത്തിന്റെ കാഴ്ച മറയുമെന്നും നീരൊഴുക്കു തടസ്സപ്പെടുമെന്നും ചൂണ്ടിക്കാട്ടി നേരത്തെ സിപിഐ ലോക്കൽ സെക്രട്ടറി ജിബി റോക്കി നൽകിയ പരാതിനൽകിയിരുന്നു

നേരത്തെ പഞ്ചായത്ത് ഭരണസമിതി നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നിഷേധിച്ചിരുന്നു. ഇക്കാര്യം അവഗണിച്ചാണു നിർമാണം തുടങ്ങിയതെന്നാണ് ആക്ഷേപം. കഴിഞ്ഞദിവസം യന്ത്രം ഉപയോഗിച്ചു മണ്ണു നീക്കുന്നതിനിടെ പാറ അടർന്നു വെള്ളച്ചാട്ടത്തിലേക്കുള്ള നടപ്പാതയിൽ വീണു. ഉല്ലസിക്കുന്നതിന് ആരുമില്ലാത്ത സമയമായതിനാൽ അപകടം ഒഴിവായി. മഴ പെയ്തു വെള്ളച്ചാട്ടം സജീവമാകുന്നതോടെ സമീപ ജില്ലകളിൽ നിന്നുള്ളവർ ഉൾപ്പെടെ ഒട്ടേറെപ്പേരാണു അരീക്കലിൽ എത്താറുള്ളത്.
Unskillful construction; rock falls onto the walkway of Areekkal waterfall
