ആലപ്പുഴ : ( piravomnews.in ) ചേർത്തലയിൽ അഞ്ച് വയസുകാരന് മർദ്ദിച്ച അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെതിരെ കേസെടുത്ത് പൊലീസ്.കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.
ഇന്നലെ കുട്ടി പഠിക്കുന്ന സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ചായക്കടയിലെത്തിയപ്പോഴാണ് പരുക്കുകളോടെയിരിക്കുന്ന കുട്ടിയെ കണ്ടത്. തുടർന്ന് കുട്ടിയുമാമായി ഇദ്ദേഹം വിശദമായി സംസാരിച്ചു. അതിലാണ് മർദ്ദന വിവരങ്ങൾ പുറത്ത് വന്നത്. അമ്മയും അമ്മൂമ്മയും ചേർന്ന് കുട്ടിയെ ക്രൂരമയായി മർദ്ദിക്കുകയായിരുന്നു. ഉടൻ പൊലീസിനെ വിവരമറിയിച്ചു.

തുടർന്ന് കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയായിരുന്നു. കുഞ്ഞിന്റെ മുഖത്തും കഴുത്തിലും മുറിവുകൾ. നേരത്തെ കുട്ടിയെ രണ്ടാനച്ഛൻ ഉപദ്രവിച്ചുവെന്നും പരാതിയുണ്ടായിരുന്നു. തുടർന്ന് പിടിഎ തന്നെ ഇടപെട്ട് വിഷയത്തിൽ പരാതി നൽകി. രണ്ടാനച്ഛനെ പൊലീസ് പിടികൂടി. റിമാൻഡിൽ കഴിയവേ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
What a cruelty....Police have registered a case against the mother and grandmother who beat up a five-year-old boy.
