അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കി മകൻ; മകനെ പുറത്താക്കി വീട് അമ്മക്ക് നൽകി റവന്യൂ അധികൃതർ

അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കി മകൻ; മകനെ പുറത്താക്കി വീട് അമ്മക്ക് നൽകി റവന്യൂ അധികൃതർ
May 6, 2025 11:38 AM | By Amaya M K

മലപ്പുറം: (piravomnews.in) തിരൂരങ്ങാടി തൃക്കുളത്ത് അമ്മയെ വീട്ടിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ മകനും കുടുംബത്തിനുമെതിരെ നടപടി. റവന്യൂ അധികൃതർ മകനെ വീട്ടിൽ നിന്ന് പുറത്താക്കി അമ്മക്ക് വീട് നൽകി.ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അമ്പലപ്പടി സ്വദേശി രാധക്ക് വീട് ലഭിച്ചത്.

78 വയസുള്ള രാധയെയാണ് മകന്‍ വീട്ടില്‍ നിന്ന് പുറത്താക്കിയത്. 2021ലാണ് രാധ ഇതുമായി ബന്ധപ്പെട്ട് ആര്‍ഡിഒക്ക് പരാതി നല്‍കുന്നത്. കഴിഞ്ഞ ഏഴുവര്‍ഷത്തിലധികമായി മകനില്‍ നിന്ന് ശാരീരിക ആക്രമണങ്ങള്‍ നേരിട്ടെന്നും അമ്മയുടെ പരാതിയുണ്ടായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് മകന്‍ ജില്ലാകലക്ടറെ സമീപിക്കുകയും ചെയ്തു.

എന്നാന്നാല്‍ ജില്ലാ കലക്ടറും അമ്മക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചു.അമ്മയെ വീട്ടില്‍ കയറ്റണമെന്ന ജില്ലാകലക്ടറുടെ ഉത്തരവിനെതിരെ മകന്‍ വീണ്ടും ഹൈക്കോടതി യെ സമീപിച്ചു. എന്നാല്‍ ഹൈക്കോടതിയും അമ്മക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു. ഹൈക്കോടതി വിധി അറിയിച്ചെങ്കിലും താമസം മാറാന്‍ സമയം അനുവദിക്കണമെന്നായിരുന്നു മകന്‍റെ ആവശ്യം.

ഇതിന്‍റെ അടിസ്ഥാനത്തില്‍ അഞ്ചുദിവസം സമയം നല്‍കിയെങ്കിലും മകന്‍ മാറാന്‍ തയ്യാറായില്ല. ഇതോടെയാണ് ഇന്നലെ വൈകിട്ട് സബ് കലക്ടര്‍ ദിലീപിന്‍റെ നേതൃത്വത്തിലുള്ള ഉന്നത റവന്യൂ ഉദ്യോഗസ്ഥരും തിരൂരങ്ങാടി പൊലീസുമെത്തി.എന്നാല്‍ ഈ സമയത്ത് രാധയുടെ മകന്‍റെ മകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവര്‍ വാതിലടച്ച് വീട്ടിലിരുന്നു. ഒടുവില്‍ ഉദ്യോഗസ്ഥര്‍ പൂട്ട് പൊളിച്ചാണ് അകത്ത് കയറിയത്.

Son throws mother out of house; Revenue officials throw son out and give house to mother

Next TV

Related Stories
അമ്മയുടെ ഓപ്പറേഷന് പണം വേണമെന്ന് പറഞ്ഞ് വയോധികയെ പറ്റിച്ചു; സ്വര്‍ണവള ഊരി വാങ്ങി യുവാവ്

May 6, 2025 12:10 PM

അമ്മയുടെ ഓപ്പറേഷന് പണം വേണമെന്ന് പറഞ്ഞ് വയോധികയെ പറ്റിച്ചു; സ്വര്‍ണവള ഊരി വാങ്ങി യുവാവ്

ഇത്തരത്തിൽ പ്രായമായവരെ തന്ത്രപൂർവം പറ്റിക്കുന്ന കേസുകൾ പരിശോധിച്ചാണ് മുനമ്പം പൊലീസ് ഹുസൈനിലേക്കെത്തിയത്. വെമ്പല്ലൂരിലെ സ്വർണക്കടയിൽ നിന്ന്...

Read More >>
യുവതിയെയും മകനെയും വീട്ടിക്കയറി കുത്തി; പാലക്കാട് യുവമോർച്ച നേതാവ് അറസ്റ്റിൽ

May 6, 2025 11:58 AM

യുവതിയെയും മകനെയും വീട്ടിക്കയറി കുത്തി; പാലക്കാട് യുവമോർച്ച നേതാവ് അറസ്റ്റിൽ

സുജയുടെ തോളിനാണ് കുത്തേറ്റത്. വ്യക്തി വൈരാ​ഗ്യമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. എന്നാൽ ബിജെപിയിലെ ചേരിപ്പോരും വാക്കുതർക്കവുമാണ്...

Read More >>
ട്രെയിൻ കയറാൻ ശ്രമിക്കവേ കാൽ വഴുതി ട്രാക്കിൽ വീണു; സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഉദ്യോഗസ്ഥൻ

May 6, 2025 11:18 AM

ട്രെയിൻ കയറാൻ ശ്രമിക്കവേ കാൽ വഴുതി ട്രാക്കിൽ വീണു; സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഉദ്യോഗസ്ഥൻ

ട്രാക്കിന്റെ വശത്തേക്ക് വീണയാളെ ട്രെയിൻ പോയി തീരുന്നതു വരെ പാളത്തിന്റെ വശത്തേക്ക് ചേർത്തു പിടിച്ചു രക്ഷിക്കുകയായിരുന്നു. പ്ലാറ്റ്ഫോമിൽ നിന്നും...

Read More >>
മരണവീട്ടിൽ നാടകീയ രംഗങ്ങൾ; ആശുപത്രിയിൽനിന്ന്​ വീട്ടിലെത്തിച്ച മൃതദേഹം മാറിപ്പോയി, തിരിച്ചറിഞ്ഞത് കുളിപ്പിക്കാൻ എടുത്തപ്പോൾ

May 5, 2025 10:48 AM

മരണവീട്ടിൽ നാടകീയ രംഗങ്ങൾ; ആശുപത്രിയിൽനിന്ന്​ വീട്ടിലെത്തിച്ച മൃതദേഹം മാറിപ്പോയി, തിരിച്ചറിഞ്ഞത് കുളിപ്പിക്കാൻ എടുത്തപ്പോൾ

പിന്നീട്​ അന്ത്യകർമങ്ങൾക്ക്​ കുളിപ്പിക്കാനെടുത്തപ്പോഴാണ് മൃതദേഹം രവിയുടേതല്ലെന്ന് സംശയം കലശലായത്. തുടർന്ന് ആശുപത്രിയുമായി ബന്ധപ്പെട്ട...

Read More >>
മരം ഒടിഞ്ഞ് ലേബർ ക്യാമ്പിന് മുകളിലേക്ക് വീണ് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

May 5, 2025 10:40 AM

മരം ഒടിഞ്ഞ് ലേബർ ക്യാമ്പിന് മുകളിലേക്ക് വീണ് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

മരം കടപുഴകി ഷീറ്റ് മേഞ്ഞ ക്യാമ്പിന് മുകളിലേക്ക് വീഴുകയായിരുന്നു. മേൽക്കൂര തകർന്ന് വീണതിനെ തുടർന്നാണ് രാഹുൽ മരിച്ചത്. മറ്റു മൂന്നുപേർക്ക്...

Read More >>
പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

May 5, 2025 10:37 AM

പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

ഉടൻ തന്നെ ഐ.ഡി.ആർ.വി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആന്‍റീ റാബിസ് സിറവും നൽകിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നല്‍കി. ഇതിൽ മെയ് ആറിന് ഒരു...

Read More >>
Top Stories

News Roundup