പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു
May 5, 2025 10:37 AM | By Amaya M K

തിരുവനന്തപുരം: (piravomnews.in) പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു. കുട്ടി വെന്‍റിലേറ്റർ സഹായത്തിലായിരുന്നു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുഞ്ഞുങ്ങളാണ്. വാക്‌സീനെടുത്തിട്ടും പേവിഷ ബാധയേൽക്കുന്നത് ആവർത്തിക്കുകയാണ്.

കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ കുട്ടിയാണ് എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ദിവസങ്ങൾക്ക് മുൻപാണ് മലപ്പുറം പെരുവള്ളൂർ സ്വദേശി സിയ ഫാരിസ് കോഴിക്കോട് മെ‍ഡിക്കൽ കോളേജിൽ മരിച്ചത്. ഇതിന് പിന്നാലെയാണ് കൊല്ലത്തും സമാന സംഭവം.

ഏപ്രിൽ മാസത്തിൽ മാത്രം ആറ് പേരാണ് പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത്. ഏപ്രിൽ എട്ടിന് ഉച്ചയോടെ വീട്ടുമുറ്റത്തിരിക്കുമ്പോഴാണ് കുന്നിക്കോട് സ്വദേശിയായ കുട്ടിയെ താറാവിനെ ഓടിച്ചെത്തിയ പട്ടി കടിച്ചത്.

ഉടൻ തന്നെ ഐ.ഡി.ആർ.വി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആന്‍റീ റാബിസ് സിറവും നൽകിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നല്‍കി. ഇതിൽ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.

ഇതിനിടെ ഏപ്രിൽ 28 ന് കുട്ടിക്ക് പനി ബാധിച്ചപ്പോൾ പരിശോധിച്ചു. അപ്പോഴാണ് പേവിഷ ബാധയേറ്റെന്ന് മനസിലായത്. യഥാസമയം വാ‌ക്സീനെടുത്തതിനാൽ പേവിഷ ബാധയേൽക്കില്ലല്ലെന്ന വിശ്വാസത്തിലായിരുന്നു കുടുംബവും നാട്ടുകാരും. അതിനാൽ തന്നെ പിന്നീടാരും പട്ടിയെ കുറിച്ച് അന്വേഷിച്ചില്ല. നായക്ക് എന്ത് സംഭവിച്ചുവെന്നും വ്യക്തമല്ല.

Seven-year-old girl dies after being treated for rabies

Next TV

Related Stories
മരണവീട്ടിൽ നാടകീയ രംഗങ്ങൾ; ആശുപത്രിയിൽനിന്ന്​ വീട്ടിലെത്തിച്ച മൃതദേഹം മാറിപ്പോയി, തിരിച്ചറിഞ്ഞത് കുളിപ്പിക്കാൻ എടുത്തപ്പോൾ

May 5, 2025 10:48 AM

മരണവീട്ടിൽ നാടകീയ രംഗങ്ങൾ; ആശുപത്രിയിൽനിന്ന്​ വീട്ടിലെത്തിച്ച മൃതദേഹം മാറിപ്പോയി, തിരിച്ചറിഞ്ഞത് കുളിപ്പിക്കാൻ എടുത്തപ്പോൾ

പിന്നീട്​ അന്ത്യകർമങ്ങൾക്ക്​ കുളിപ്പിക്കാനെടുത്തപ്പോഴാണ് മൃതദേഹം രവിയുടേതല്ലെന്ന് സംശയം കലശലായത്. തുടർന്ന് ആശുപത്രിയുമായി ബന്ധപ്പെട്ട...

Read More >>
മരം ഒടിഞ്ഞ് ലേബർ ക്യാമ്പിന് മുകളിലേക്ക് വീണ് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

May 5, 2025 10:40 AM

മരം ഒടിഞ്ഞ് ലേബർ ക്യാമ്പിന് മുകളിലേക്ക് വീണ് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

മരം കടപുഴകി ഷീറ്റ് മേഞ്ഞ ക്യാമ്പിന് മുകളിലേക്ക് വീഴുകയായിരുന്നു. മേൽക്കൂര തകർന്ന് വീണതിനെ തുടർന്നാണ് രാഹുൽ മരിച്ചത്. മറ്റു മൂന്നുപേർക്ക്...

Read More >>
 ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

May 3, 2025 01:26 PM

ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് വിവരം....

Read More >>
സീസൺ ടിക്കറ്റ് പുതുക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തി ; പി.ജി വിദ്യാർഥിനിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

May 3, 2025 01:23 PM

സീസൺ ടിക്കറ്റ് പുതുക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തി ; പി.ജി വിദ്യാർഥിനിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

റെയിൽവേ സ്റ്റേഷനിൽനിന്ന്​ പ്ലാറ്റ്ഫോം ക്രോസ് ചെയ്ത് ഇറങ്ങവേ ട്രെയിൻ വരുന്നത് കണ്ട്​ പേടിച്ച്​ ട്രാക്കിനരികിൽ നിൽക്കുന്നതിനിടയിൽ ട്രെയിൻ...

Read More >>
വാക്സിൻ എടുത്തിട്ടും ഏഴു വയസുകാരിക്ക് പേവിഷബാധ

May 3, 2025 01:14 PM

വാക്സിൻ എടുത്തിട്ടും ഏഴു വയസുകാരിക്ക് പേവിഷബാധ

വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെയാണ് തെരുവ്നായ ആക്രമിച്ചത്. കൈയിലായിരുന്നു നായ...

Read More >>
 കളിക്കുന്നതിനിടെ ഇരുമ്പ് കമ്പി തുളച്ചുകയറി 13 കാരന് പരിക്കേറ്റു

May 3, 2025 01:11 PM

കളിക്കുന്നതിനിടെ ഇരുമ്പ് കമ്പി തുളച്ചുകയറി 13 കാരന് പരിക്കേറ്റു

കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട ഭാഗത്തേക്ക് ചാടിയപ്പോഴാണ് കമ്പി...

Read More >>
Top Stories