കൊച്ചിയില്‍ ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ

കൊച്ചിയില്‍ ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ
May 6, 2025 09:11 PM | By Amaya M K

കൊച്ചി: (piravomnews.in) കൊച്ചി അയ്യപ്പന്‍കാവില്‍ ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. വിദ്യാര്‍ഥിയെയും കൂടാതെ അഞ്ചോളം പേരെയും നായ ആക്രമിച്ചിരുന്നു. വിദ്യാര്‍ഥിയെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. നായ മറ്റു നായകളെയും ആക്രമിച്ചിട്ടുണ്ട്.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നഗരസഭ കൗണ്‍സിലര്‍ വ്യക്തമാക്കി. എന്നിരുന്നാലും പ്രദേശവാസികകള്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിച്ചിട്ടുണ്ട്. നായ ആക്രമിച്ച എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് നഗരസഭ നിര്‍ദേശിച്ചു. അതേസമയം, പേവിഷബാധയെ തുടര്‍ന്ന് സമീപദിവസങ്ങളിലുണ്ടായ മരണങ്ങളുടെ കാരണങ്ങള്‍ അന്വേഷിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു.

പേവിഷബാധ കാരണം മരിച്ചവര്‍ പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടുണ്ടോ, വാക്‌സിന്‍ പ്രോട്ടോക്കോള്‍ പാലിച്ചിട്ടുണ്ടോ, ഇവര്‍ക്ക് കുത്തിവച്ച വാക്‌സിന്റെ കാര്യക്ഷമത, വാക്‌സിനുകള്‍ കേടുവരാതെ സൂക്ഷിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് മെഡിക്കല്‍ സംഘം അന്വേഷിക്കേണ്ടതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ദാരുണ സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിക്കുന്ന നടപടികളും അന്വേഷണ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തണം. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് കമ്മീഷനില്‍ സമര്‍പ്പിക്കണം.

Stray dog ​​that attacked people in Kochi tests positive for rabies

Next TV

Related Stories
അമിത വേ​ഗത്തിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് കോളേജ് വിദ്യാർഥിക്ക് ദാരുണാന്ത്യം

Jul 26, 2025 03:35 PM

അമിത വേ​ഗത്തിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് കോളേജ് വിദ്യാർഥിക്ക് ദാരുണാന്ത്യം

എറണാകുളം- എലൂർ റൂട്ടിൽ സർവീസ് നടത്തുന്ന നന്ദനം എന്ന ബസാണ് ഇടിച്ചത്. ബസ് ഡ്രൈവറെ പൊലീസ്...

Read More >>
നേര്യമംഗലം–ഇടുക്കി റോഡിൽ കട്ടവിരിക്കൽ ആരംഭിച്ചു

Jul 26, 2025 10:37 AM

നേര്യമംഗലം–ഇടുക്കി റോഡിൽ കട്ടവിരിക്കൽ ആരംഭിച്ചു

റോഡ് അടച്ച് കലുങ്ക് പുനർനിർമിച്ച് അടുത്തിടെ തുറന്നുനൽകിയെങ്കിലും കലുങ്കിനുമുകളിൽ വെള്ളം കെട്ടിനിന്ന് റോഡിൽ കുഴികൾ രൂപപ്പെട്ടത് വാഹനങ്ങൾ...

Read More >>
 പഞ്ചായത്തിന്റെ ഗുരുതര വീഴ്ചയോ ? അങ്കണവാടിയുടെ മുകളിൽ തെങ്ങ് മറിഞ്ഞുവീണ് മേൽക്കൂര തകർന്നു

Jul 26, 2025 10:29 AM

പഞ്ചായത്തിന്റെ ഗുരുതര വീഴ്ചയോ ? അങ്കണവാടിയുടെ മുകളിൽ തെങ്ങ് മറിഞ്ഞുവീണ് മേൽക്കൂര തകർന്നു

കനത്ത കാറ്റും മഴയുമുള്ള സമയത്തും കേടായിനിന്ന തെങ്ങ് മുറിച്ചുമാറ്റാൻ നടപടി എടുക്കാത്തത് പഞ്ചായത്തിന്റെ ഗുരുതര...

Read More >>
പിക്കപ്പിൽനിന്ന് ഇരുമ്പുപൈപ്പ് റോഡിൽ വീണു; ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു

Jul 26, 2025 10:21 AM

പിക്കപ്പിൽനിന്ന് ഇരുമ്പുപൈപ്പ് റോഡിൽ വീണു; ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു

അത്ഭുതകരമായാണ് ഇരുചക്രവാഹന യാത്രികൻ രക്ഷപ്പെട്ടത്.തുടർന്ന് റോഡിൽ ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി. പ്രദേശത്തെ ചുമട്ടുതൊഴിലാളികളും നാട്ടുകാരും...

Read More >>
കെഎസ്ഇബി വാഹനത്തിനുമുന്നിൽ വൈദ്യുതിത്തൂൺ വീണു

Jul 26, 2025 09:55 AM

കെഎസ്ഇബി വാഹനത്തിനുമുന്നിൽ വൈദ്യുതിത്തൂൺ വീണു

വൈദ്യുതിക്കമ്പികളെല്ലാം പൊട്ടി. കരാർത്തൊഴിലാളികൾ ഉൾപ്പെടെ നാലുപേരാണ് കെഎസ്ഇബി വാഹനത്തിൽ...

Read More >>
മഞ്ഞപ്പിത്തവും ഡെങ്കിപനിയും വ്യാപിക്കുന്നു; നിരവധി പേർ ആശുപത്രിയിൽ

Jul 25, 2025 02:00 PM

മഞ്ഞപ്പിത്തവും ഡെങ്കിപനിയും വ്യാപിക്കുന്നു; നിരവധി പേർ ആശുപത്രിയിൽ

ആശാ പ്രവർത്തകർ വീടുകൾ കേന്ദ്രീകരിച്ച് ചികി ത്സ രീതികളും പരിസര ശുചീകരണങ്ങളും ഉൾപ്പെടെ യുള്ള കാര്യങ്ങളിൽ...

Read More >>
Top Stories










News Roundup






//Truevisionall