യുവതിയെയും മകനെയും വീട്ടിക്കയറി കുത്തി; പാലക്കാട് യുവമോർച്ച നേതാവ് അറസ്റ്റിൽ

യുവതിയെയും മകനെയും വീട്ടിക്കയറി കുത്തി; പാലക്കാട് യുവമോർച്ച നേതാവ് അറസ്റ്റിൽ
May 6, 2025 11:58 AM | By Amaya M K

പാലക്കാട്: ( piravomnews.in ) പാലക്കാട് സുഹൃത്തിനെയും അമ്മയെയും കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ യുവമോർച്ച നേതാവിനെ അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി രാഹുലാണ് പിടിയിലായത്. തേങ്കുറുശ്ശി വാണിയംപറമ്പ് സുജ(50), മകൻ അനുജിൽ(29) എന്നിവർക്കാണ് കുത്തേറ്റത്.

ഇന്നലെ രാത്രിയോടെ രാഹുലും സുഹൃത്തായ അജുവും അനുജിലിന്റെ വീട്ടിൽ കയറി അനുജിലിനെ കുത്തുകയായിരുന്നു. ഇടത് നെഞ്ചിലാണ് കത്തികൊണ്ട് പ്രതികൾ കുത്തിയത്. ആക്രമണം തടയാനെത്തിയ അനുജിലിന്റെ മാതാവ് സുജയ്ക്കും കുത്തേൽക്കുകയായിരുന്നു.

സുജയുടെ തോളിനാണ് കുത്തേറ്റത്. വ്യക്തി വൈരാ​ഗ്യമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. എന്നാൽ ബിജെപിയിലെ ചേരിപ്പോരും വാക്കുതർക്കവുമാണ് ആക്രമണത്തിന് കാരണമെന്നും റിപ്പോർട്ടുണ്ട്.

രാഹുൽ സമാനകേസുകളിൽ പ്രതിയാണ്. രാഹുലിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. യുവമോർച്ച ബിജെപി മുൻ മണ്ഡലം ഭാരവാഹി കൂടിയാണ് രാഹുൽ. രാഹുലിനോടോപ്പമുള്ള കൂട്ടുപ്രതി അജുവിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Woman and son stabbed at home; Palakkad Yuva Morcha leader arrested

Next TV

Related Stories
അമ്മയുടെ ഓപ്പറേഷന് പണം വേണമെന്ന് പറഞ്ഞ് വയോധികയെ പറ്റിച്ചു; സ്വര്‍ണവള ഊരി വാങ്ങി യുവാവ്

May 6, 2025 12:10 PM

അമ്മയുടെ ഓപ്പറേഷന് പണം വേണമെന്ന് പറഞ്ഞ് വയോധികയെ പറ്റിച്ചു; സ്വര്‍ണവള ഊരി വാങ്ങി യുവാവ്

ഇത്തരത്തിൽ പ്രായമായവരെ തന്ത്രപൂർവം പറ്റിക്കുന്ന കേസുകൾ പരിശോധിച്ചാണ് മുനമ്പം പൊലീസ് ഹുസൈനിലേക്കെത്തിയത്. വെമ്പല്ലൂരിലെ സ്വർണക്കടയിൽ നിന്ന്...

Read More >>
അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കി മകൻ; മകനെ പുറത്താക്കി വീട് അമ്മക്ക് നൽകി റവന്യൂ അധികൃതർ

May 6, 2025 11:38 AM

അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കി മകൻ; മകനെ പുറത്താക്കി വീട് അമ്മക്ക് നൽകി റവന്യൂ അധികൃതർ

എന്നാന്നാല്‍ ജില്ലാ കലക്ടറും അമ്മക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചു.അമ്മയെ വീട്ടില്‍ കയറ്റണമെന്ന ജില്ലാകലക്ടറുടെ ഉത്തരവിനെതിരെ മകന്‍...

Read More >>
ട്രെയിൻ കയറാൻ ശ്രമിക്കവേ കാൽ വഴുതി ട്രാക്കിൽ വീണു; സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഉദ്യോഗസ്ഥൻ

May 6, 2025 11:18 AM

ട്രെയിൻ കയറാൻ ശ്രമിക്കവേ കാൽ വഴുതി ട്രാക്കിൽ വീണു; സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഉദ്യോഗസ്ഥൻ

ട്രാക്കിന്റെ വശത്തേക്ക് വീണയാളെ ട്രെയിൻ പോയി തീരുന്നതു വരെ പാളത്തിന്റെ വശത്തേക്ക് ചേർത്തു പിടിച്ചു രക്ഷിക്കുകയായിരുന്നു. പ്ലാറ്റ്ഫോമിൽ നിന്നും...

Read More >>
മരണവീട്ടിൽ നാടകീയ രംഗങ്ങൾ; ആശുപത്രിയിൽനിന്ന്​ വീട്ടിലെത്തിച്ച മൃതദേഹം മാറിപ്പോയി, തിരിച്ചറിഞ്ഞത് കുളിപ്പിക്കാൻ എടുത്തപ്പോൾ

May 5, 2025 10:48 AM

മരണവീട്ടിൽ നാടകീയ രംഗങ്ങൾ; ആശുപത്രിയിൽനിന്ന്​ വീട്ടിലെത്തിച്ച മൃതദേഹം മാറിപ്പോയി, തിരിച്ചറിഞ്ഞത് കുളിപ്പിക്കാൻ എടുത്തപ്പോൾ

പിന്നീട്​ അന്ത്യകർമങ്ങൾക്ക്​ കുളിപ്പിക്കാനെടുത്തപ്പോഴാണ് മൃതദേഹം രവിയുടേതല്ലെന്ന് സംശയം കലശലായത്. തുടർന്ന് ആശുപത്രിയുമായി ബന്ധപ്പെട്ട...

Read More >>
മരം ഒടിഞ്ഞ് ലേബർ ക്യാമ്പിന് മുകളിലേക്ക് വീണ് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

May 5, 2025 10:40 AM

മരം ഒടിഞ്ഞ് ലേബർ ക്യാമ്പിന് മുകളിലേക്ക് വീണ് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

മരം കടപുഴകി ഷീറ്റ് മേഞ്ഞ ക്യാമ്പിന് മുകളിലേക്ക് വീഴുകയായിരുന്നു. മേൽക്കൂര തകർന്ന് വീണതിനെ തുടർന്നാണ് രാഹുൽ മരിച്ചത്. മറ്റു മൂന്നുപേർക്ക്...

Read More >>
പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

May 5, 2025 10:37 AM

പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

ഉടൻ തന്നെ ഐ.ഡി.ആർ.വി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആന്‍റീ റാബിസ് സിറവും നൽകിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നല്‍കി. ഇതിൽ മെയ് ആറിന് ഒരു...

Read More >>
Top Stories

News Roundup