അമ്മയുടെ ഓപ്പറേഷന് പണം വേണമെന്ന് പറഞ്ഞ് വയോധികയെ പറ്റിച്ചു; സ്വര്‍ണവള ഊരി വാങ്ങി യുവാവ്

അമ്മയുടെ ഓപ്പറേഷന് പണം വേണമെന്ന് പറഞ്ഞ് വയോധികയെ പറ്റിച്ചു; സ്വര്‍ണവള ഊരി വാങ്ങി യുവാവ്
May 6, 2025 12:10 PM | By Amaya M K

കൊച്ചി: (truevisionnews.com) ബസ് കാത്ത് നിന്ന വയോധികയോട് പരിചയം നടിച്ച്, ബൈക്കിൽ കയറ്റി കൊണ്ട് പോയി സ്വർണ വളകൾ കവർന്ന യുവാവ് പിടിയിൽ. കൊച്ചിയിലെ വൈപ്പിനിലാണ് സംഭവം. മലപ്പുറം സ്വദേശി സാജാ ഹുസൈനാണ് (30) മുനമ്പം പൊലീസിന്‍റെ വലയിലായത്. മലപ്പുറത്ത് നിന്നാണ് പ്രതി പിടിയിലായത്.

ഒന്നേ മുക്കാൽ പവന്‍റെ സ്വർണ വളകളാണ് ഇയാൾ തന്ത്രപൂർവം വയോധികയെ പറ്റിച്ച് അടിച്ചെടുത്തത്. ഏപ്രിൽ 16നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പറ്റിക്കപ്പെട്ട വയോധിക ചെറായി ഗൗരീശ്വരത്ത് ബസ് കാത്ത് നിൽക്കുകയായിരുന്നു. ബൈക്കിലെത്തിയ ഹുസൈൻ പരിചയം നടിച്ച് വയോധികയോട് സംസാരിച്ചു.

ശേഷം വീട്ടിലാക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി കൊണ്ട് പോയി. ബേക്കറി വളവ് ഭാഗത്തെത്തിയപ്പോൾ ബൈക്ക് നിർത്തിയ ശേഷം വയോധികയോട് ഇങ്ങനെ പറഞ്ഞു. എന്‍റെ അമ്മയുടെ ഓപ്പറേഷന് പണം തികഞ്ഞിട്ടില്ല, അത് ഒപ്പിക്കാനുള്ള കഷ്ടപ്പാടിലാണ്, നിങ്ങളുടെ മകൾ പറഞ്ഞിരുന്നു കൈയ്യിലുള്ള സ്വർണാഭരണം വാങ്ങിക്കോളാൻ.

മകളോട് പറഞ്ഞിരുന്നുവെന്ന് കേട്ടതോടെ ആ വയോധിക വളകൾ ഈരി അവന് നൽകി. ഇയാൾ സ്വർണവുമായി സ്ഥലം വിട്ടു. വീട്ടിലെത്തി മകളോട് സംസാരിച്ചപ്പോഴാണ് പറ്റിക്കപ്പെട്ടെന്ന് വയോധികയ്ക്ക് ബോധ്യമായത്. തുടര്‍ന്ന് പൊലീസിൽ പരാതി നല്‍കി.

ഇത്തരത്തിൽ പ്രായമായവരെ തന്ത്രപൂർവം പറ്റിക്കുന്ന കേസുകൾ പരിശോധിച്ചാണ് മുനമ്പം പൊലീസ് ഹുസൈനിലേക്കെത്തിയത്. വെമ്പല്ലൂരിലെ സ്വർണക്കടയിൽ നിന്ന് വയോധികയുടെ വളകൾ കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Elderly woman cheated by asking for money for her mother's surgery; young man took off her gold bracelet and bought it

Next TV

Related Stories
യുവതിയെയും മകനെയും വീട്ടിക്കയറി കുത്തി; പാലക്കാട് യുവമോർച്ച നേതാവ് അറസ്റ്റിൽ

May 6, 2025 11:58 AM

യുവതിയെയും മകനെയും വീട്ടിക്കയറി കുത്തി; പാലക്കാട് യുവമോർച്ച നേതാവ് അറസ്റ്റിൽ

സുജയുടെ തോളിനാണ് കുത്തേറ്റത്. വ്യക്തി വൈരാ​ഗ്യമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. എന്നാൽ ബിജെപിയിലെ ചേരിപ്പോരും വാക്കുതർക്കവുമാണ്...

Read More >>
അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കി മകൻ; മകനെ പുറത്താക്കി വീട് അമ്മക്ക് നൽകി റവന്യൂ അധികൃതർ

May 6, 2025 11:38 AM

അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കി മകൻ; മകനെ പുറത്താക്കി വീട് അമ്മക്ക് നൽകി റവന്യൂ അധികൃതർ

എന്നാന്നാല്‍ ജില്ലാ കലക്ടറും അമ്മക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചു.അമ്മയെ വീട്ടില്‍ കയറ്റണമെന്ന ജില്ലാകലക്ടറുടെ ഉത്തരവിനെതിരെ മകന്‍...

Read More >>
ട്രെയിൻ കയറാൻ ശ്രമിക്കവേ കാൽ വഴുതി ട്രാക്കിൽ വീണു; സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഉദ്യോഗസ്ഥൻ

May 6, 2025 11:18 AM

ട്രെയിൻ കയറാൻ ശ്രമിക്കവേ കാൽ വഴുതി ട്രാക്കിൽ വീണു; സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഉദ്യോഗസ്ഥൻ

ട്രാക്കിന്റെ വശത്തേക്ക് വീണയാളെ ട്രെയിൻ പോയി തീരുന്നതു വരെ പാളത്തിന്റെ വശത്തേക്ക് ചേർത്തു പിടിച്ചു രക്ഷിക്കുകയായിരുന്നു. പ്ലാറ്റ്ഫോമിൽ നിന്നും...

Read More >>
മരണവീട്ടിൽ നാടകീയ രംഗങ്ങൾ; ആശുപത്രിയിൽനിന്ന്​ വീട്ടിലെത്തിച്ച മൃതദേഹം മാറിപ്പോയി, തിരിച്ചറിഞ്ഞത് കുളിപ്പിക്കാൻ എടുത്തപ്പോൾ

May 5, 2025 10:48 AM

മരണവീട്ടിൽ നാടകീയ രംഗങ്ങൾ; ആശുപത്രിയിൽനിന്ന്​ വീട്ടിലെത്തിച്ച മൃതദേഹം മാറിപ്പോയി, തിരിച്ചറിഞ്ഞത് കുളിപ്പിക്കാൻ എടുത്തപ്പോൾ

പിന്നീട്​ അന്ത്യകർമങ്ങൾക്ക്​ കുളിപ്പിക്കാനെടുത്തപ്പോഴാണ് മൃതദേഹം രവിയുടേതല്ലെന്ന് സംശയം കലശലായത്. തുടർന്ന് ആശുപത്രിയുമായി ബന്ധപ്പെട്ട...

Read More >>
മരം ഒടിഞ്ഞ് ലേബർ ക്യാമ്പിന് മുകളിലേക്ക് വീണ് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

May 5, 2025 10:40 AM

മരം ഒടിഞ്ഞ് ലേബർ ക്യാമ്പിന് മുകളിലേക്ക് വീണ് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

മരം കടപുഴകി ഷീറ്റ് മേഞ്ഞ ക്യാമ്പിന് മുകളിലേക്ക് വീഴുകയായിരുന്നു. മേൽക്കൂര തകർന്ന് വീണതിനെ തുടർന്നാണ് രാഹുൽ മരിച്ചത്. മറ്റു മൂന്നുപേർക്ക്...

Read More >>
പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

May 5, 2025 10:37 AM

പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

ഉടൻ തന്നെ ഐ.ഡി.ആർ.വി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആന്‍റീ റാബിസ് സിറവും നൽകിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നല്‍കി. ഇതിൽ മെയ് ആറിന് ഒരു...

Read More >>
Top Stories

News Roundup