കൊച്ചി: (piravomnews.in) പെരുമ്പാവൂർ ചെറുവേലികുന്നിൽ മരം ഒടിഞ്ഞ് ലേബർ ക്യാമ്പിന് മുകളിലേക്ക് വീണ് ഒരാൾ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ രാഹുൽ ആണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം.

മരം കടപുഴകി ഷീറ്റ് മേഞ്ഞ ക്യാമ്പിന് മുകളിലേക്ക് വീഴുകയായിരുന്നു. മേൽക്കൂര തകർന്ന് വീണതിനെ തുടർന്നാണ് രാഹുൽ മരിച്ചത്. മറ്റു മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
One person dies, three injured after tree falls on labor camp
