ആലുവ : (piravomnews.in) തുരുത്തിലെ സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തിലേക്കുള്ള യാത്രാസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച ബോട്ട്‌ജെട്ടി ബെന്നി ബെഹനാൻ എംപി ഉദ്ഘാടനം ചെയ്തു.
അൻവർ സാദത്ത് എംഎൽഎ മുഖ്യാതിഥിയായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എൽസി ജോർജ്, സ്ഥിരംസമിതി അധ്യക്ഷൻ എം ജെ ജോമി, ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരൻ, ജില്ലാ കൃഷി ഓഫീസർ ഷെർളി സക്കറിയാസ്, ജില്ലാപഞ്ചായത്ത് സെക്രട്ടറി പി എം ഷെഫീക്ക്, ഫാം സൂപ്രണ്ട് ലിസിമോൾ ജെ വടക്കൂട്ട്, ഫാം കൗൺസിൽ അംഗം എ ഷംസുദീൻ എന്നിവർ സംസാരിച്ചു.
ജില്ലാപഞ്ചായത്ത് 30 ലക്ഷം രൂപ ചെലവഴിച്ചാണ് ബോട്ട്ജെട്ടി നിർമിച്ചത്. കൃഷിമന്ത്രി പി പ്രസാദിന്റെ ഇടപെടൽവഴി കൊച്ചി കപ്പൽശാലയുടെ സിഎസ്ആർ ഫണ്ടിൽനിന്ന് ലഭിച്ച 50 ലക്ഷം രൂപ ചെലവിൽ നിർമിച്ച സോളാർ ബോട്ട് കഴിഞ്ഞമാസം ഫാമിന് ലഭിച്ചിരുന്നു. 15 പേർക്ക് യാത്രചെയ്യാവുന്ന സോളാർ ഇലക്ട്രിക് ബോട്ടും ബോട്ട്ജെട്ടിയും യാഥാർഥ്യമായതോടെ ഫാമിലേക്കുള്ള യാത്രാദുരിതം മാറും.
Boat jetty opened at the Thuruthu Seed Production Center
