കോതമംഗലം : (piravomnews.in) നേര്യമംഗലം ഇടുക്കി പാതയിൽ ചെമ്പൻകുഴി, കുത്തുപ്പാറ എന്നിവിടങ്ങളിൽ മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു. കനത്ത കാറ്റിൽ തിങ്കൾ പകൽ മൂന്നിനാണ് മരങ്ങൾ കടപുഴകിയത്.

കോതമംഗലം അഗ്നിരക്ഷാസേനയെത്തി മരങ്ങൾ മുറിച്ചുമാറ്റി.സേനാംഗങ്ങൾ തിരികെവരുംവഴിക്ക് നെല്ലിമറ്റം മില്ലുംപടിയിൽ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോയിൽ കുടുങ്ങിയ ഡ്രൈവറെയും രക്ഷപ്പെടുത്തി.
ഹൈഡ്രോളിക് ഉപകരണം ഉപയോഗിച്ചാണ് ഓട്ടോഡ്രൈവർ ഷിഹാബിനെ (34) പുറത്തെടുത്തത്. ഷിഹാബിനെയും യാത്രക്കാരായ മുനാജ് (12), മുഹ്സിൻ (17) എന്നിവരെയും സേനയുടെ വാഹനത്തിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ എത്തിച്ചു.
സീനിയർ ഫയർ ഓഫീസർ സിദ്ദിഖ് ഇസ്മയിൽ, ഫയർ ഓഫീസർ സിദ്ദിഖ് ഇസ്മയിൽ, ഫയർ ഓഫീസർമാരായ കെ പി ഷെമീർ, നന്ദു കൃഷ്ണ, എസ് സൽമാൻഖാൻ, എസ് ഷെഹീൻ, പി കെ രവീന്ദ്രൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Fallen trees disrupt traffic
