കളമശേരി : (piravomnews.in) ഏലൂരിൽ അടച്ചുപൂട്ടിയ എച്ച്ഐഎൽ കമ്പനിയിൽ മോഷണം. സെക്യൂരിറ്റി സൂപ്പർവൈസറുടെ പരാതിയിൽ നാലുപേർ പിടിയിൽ.

22ന് രാത്രി ഏഴിന് നാല് സീലിങ് ഫാനും 30 ഓളം പിച്ചള നിർമിത ഫയർ ഹൈഡ്രന്റ് വാൽവും കണക്ടറുകളും പഴയ ഇലക്‌ട്രിക്കൽ കേബിളുകളും ഉൾപ്പെടെ 66,000 രൂപ വിലവരുന്ന സാധനങ്ങളാണ് മോഷ്‌ടിച്ചത്.തമ്മനം ചേപ്പാലപറമ്പിൽ മുഹമ്മദ് അസ്‌ലം (42), അസം സ്വദേശികളായ അതീഖുല്‍ ഇസ്ലം (27), ഐസുൾ ഇസ്ലം (42), ബംഗാൾ സ്വദേശി റബിയുൾ മാലിതി (25) എന്നിവരാണ് പിടിയിലായത്.
സംശയാസ്പദ സാഹചര്യത്തിൽ പമ്പാവാസൻ എന്ന പേരിലുള്ള ഗുഡ്സ് ഓട്ടോയിൽ അതീഖുല്‍ ഇസ്ലം മോഷണവസ്തുക്കൾ കടത്തുന്നത് ശ്രദ്ധയിൽപ്പെട്ട ഏലൂർ പൊലീസ് സബ് ഇൻസ്പെക്ടർ സിബി ടിദാസ് ഡ്രൈവറെ ചോദ്യം ചെയ്തപ്പോഴാണ് മറ്റു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് അവരെയും പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
Theft in a locked company; Four arrested
