മലപ്പുറം: ( piravomnews.in ) ആറുവരിപ്പാതയിൽ ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരി മരിച്ചു.

വാളക്കുളം പള്ളേരി മൻസൂറിൻ്റെ ഭാര്യ മുബഷിറയാണ് (26) മരിച്ചത്. ബുധനാഴ്ച രാത്രി പത്തു മണിയോടെ എടരിക്കോട് മമ്മാലിപ്പടിക്ക് സമീപമുണ്ടായ അപകടത്തിൽ മൻസൂറിനും പരിക്കേറ്റിരുന്നു. കാലിനും തലക്കും പരിക്കേറ്റ് ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി പത്തു മണിയോടെയാണ് മുബഷിറ മരിച്ചത്.
Tourist bus and scooter collide; woman dies
