കളമശേരി / പാലക്കാട് : (piravomnews.in) തൊഴിലാളി യൂണിയൻ ഓഫിസ് മോഷണ വസ്തുക്കളുടെ ഗോഡൗണാക്കി മാറ്റി മോഷ്ടാവ്. എച്ച്എംടിയിലെ ഐഎൻടിയുസി യൂണിയനായ എച്ച്എംടി വർക്കേഴ്സ് കോൺഗ്രസിന്റെ യൂണിയൻ ഓഫിസാണു മോഷ്ടാവ് കയ്യേറിയത്.

പഴയ താഴ് പൊട്ടിച്ചുകളഞ്ഞു പുതിയ താഴിട്ടു പൂട്ടിയായിരുന്നു മോഷണ വസ്തുക്കൾ സംഭരിച്ചത്. സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നു മോഷ്ടിക്കുന്ന സാധനങ്ങളുടെ സംഭരണ കേന്ദ്രമായാണ് യൂണിയൻ ഓഫിസ് മാറ്റിയത്. യൂണിയൻ പ്രവർത്തകരും നേതാക്കളും ഈ ഓഫിസിലേക്കു അടുത്തകാലത്തു കയറാതിരുന്നതു മോഷ്ടാവിനു തുണയായി.
ഷൊർണൂർ ഗണേശഗിരി സ്കൂളിൽ നിന്ന് ലാപ്ടോപ്പുകളും ചാർജറും ഡിവിആറും മോഷ്ടിച്ച കേസിൽ വൈക്കം, വടക്കുമുറി ഷജാസ് ഭവനിൽ ഷിജാസ് (40) പിടിയിലായതോടെയാണു കളമശേരിയിലെ സംഭരണകേന്ദ്രത്തെക്കുറിച്ച് പൊലീസ് അറിയുന്നത്.
ഫെബ്രുവരി 21നു രാത്രിയായിരുന്നു സ്കൂളിന്റെ പൂട്ടു തകർത്ത് 14 ലാപ്ടോപ്പുകളും ചാർജറും ഡിജിറ്റൽ വിഡിയോ റെക്കോർഡറും(ഡിവിആർ) ഷിജാസ് മോഷ്ടിച്ചത്. മോഷണം നടത്തിയ ശേഷം ഉപകരണങ്ങൾ കളമശേരി എച്ച്എംടി കവലയിലെ യൂണിയൻ ഓഫിസിൽ സൂക്ഷിച്ചു.
Thief turns labor union office into warehouse for stolen goods
