വെടിമറ ജാറപ്പടിയിലെ പ്ലാസ്റ്റിക് സംഭരണ ഗോഡൗണിൽ വൻ തീപിടിത്തം. പറവൂർ സ്വദേശി ലിജു മൂഞ്ഞേലിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിൽ ബുധൻ രാത്രി 12നാണ് സംഭവം. ഗോഡൗൺ പൂർണമായി കത്തിനശിച്ചു.

50 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് പ്രാഥമികനിഗമനം. പറവൂർ, ഗാന്ധിനഗർ, ആലുവ, അങ്കമാലി, ഏലൂർ, മാള എന്നിവിടങ്ങളിലെ അഗ്നി രക്ഷാസേന യൂണിറ്റുകളെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
സമീപത്ത് താമസിച്ചിരുന്ന ഗോഡൗൺ ജീവനക്കാരായ എട്ട് അതിഥിത്തൊഴിലാളികളുടെ കുടുംബങ്ങൾ വലിയ പൊട്ടിത്തെറിശബ്ദം കേട്ട് പുറത്തേക്കോടിയതിനാൽ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു.
വ്യാഴം പുലർച്ചയോടെ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും പിന്നീടും പലതവണ കത്തി. വൈപ്പിൻ, ഏലൂർ, അങ്കമാലി എന്നിവിടങ്ങളിൽനിന്ന് വീണ്ടും ഫയർ എൻജിനുകൾ എത്തിച്ചാണ് തീ കെടുത്തിയത്.
Plastic storage godown burned down
