കളമശേരി : (piravomnews.in) കാക്കനാട് ചിറ്റേത്തുകരയിൽ അതിഥിത്തൊഴിലാളികൾക്ക് ഭക്ഷ്യവിഷബാധ. മൂന്ന് കുട്ടികളും മൂന്ന് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ 12 പേരെ എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പശ്ചിമ ബംഗാൾ സ്വദേശികളെയാണ് അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ആരുടെയും നില ഗുരുതരമല്ല.കഴിഞ്ഞദിവസമാണ് ഇവർ കുടുംബമായി ചിറ്റേത്തുകരയിൽ ജോലിക്കെത്തിയത്.
വീട്ടിൽ പാചകംചെയ്ത കോഴിയിറച്ചി കഴിച്ചതിനെ തുടർന്ന് വയറിളക്കമുണ്ടാകുകയും 16 പേർ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു.അവിടെനിന്നാണ് 12 പേരെ മെഡിക്കൽ കോളേജിലേക്ക് വ്യാഴം രാത്രി 8.30 ഓടെ എത്തിച്ചത്.
Guest workers suffer from food poisoning: 12 people under treatment
