കാലടി : (piravomnews.in) ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിനായി കാലടി പഞ്ചായത്ത് ബസ് സ്റ്റാൻഡ് അടച്ചുപൂട്ടിയതോടെ സ്വകാര്യ ബസുകൾ പെരുവഴിയിൽ. 120ലധികം ബസുകൾ ആളെ കയറ്റാനും ഇറക്കാനും എംസി റോഡിൽ നിർത്തുന്നതുമൂലം ഗതാഗതക്കുരുക്ക് രൂക്ഷമായി.

ബസുകളെ സ്റ്റാൻഡിൽനിന്ന് ഒഴിവാക്കിയതല്ലാതെ ബദൽ സംവിധാനം ഒരുക്കാൻ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് തയ്യാറായിട്ടില്ല. നിലവിലുള്ള സ്റ്റാൻഡിന്റെ തെക്കുഭാഗത്തെ സ്ഥലവും കനാലിനോടുചേർന്ന് 20 മീറ്റർ വീതിയിലുള്ള സ്ഥലവും ആദ്യമേ തയ്യാറാക്കിയശേഷംമാത്രം സ്റ്റാൻഡ് നിർമാണം ആരംഭിക്കാവൂവെന്ന് പഞ്ചായത്ത് അധികാരികളോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.
പെരുമ്പാവൂർ–-കാലടി–-അങ്കമാലി റൂട്ടിൽ ഒക്കൽമുതൽ മരോട്ടിച്ചുവടുവരെ ഗതാഗതക്കുരുക്ക് നീളുന്നുണ്ട്.ദുഃഖവെള്ളി, ഈസ്റ്റർ ദിവസങ്ങളിൽ മലയാറ്റൂർ തിരുനാളിന്റെ ഭാഗമായി ആളുകൾ കൂടുതൽ വാഹനങ്ങളുമായി എത്തും. ഇതോടെ ഗതാഗതക്കുരുക്ക് വീണ്ടും മുറുകും.
Private buses ply on main road after Kalady Panchayat bus stand closed
