പറവൂർ : (piravomnews.in) പറവൂർ–-ആലുവ റോഡിൽ ബിഎസ്എൻഎൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കുഴിയെടുത്തതിനെത്തുടർന്ന് ശുദ്ധജല വിതരണക്കുഴൽ പൊട്ടി.

ചേന്ദമംഗലം പഞ്ചായത്തിലും പറവൂർ നഗരപ്രദേശങ്ങളിലും കുടിവെള്ളം മുടങ്ങി.നഗരത്തിൽ സ്വകാര്യ ബസ് സ്റ്റാൻഡിനുമുന്നിൽ പ്രധാന റോഡിലാണ് കുടിവെള്ളക്കുഴൽ തകർന്നത്. നഗരത്തിൽ ഗതാഗതക്കുരുക്കിനും കാരണമായി. കേബിൾ സ്ഥാപിക്കുന്ന ജോലിക്കാരുടെ അനാസ്ഥയാണ് കാരണമെന്ന് ആരോപണമുണ്ട്.
ചേന്ദമംഗലം പഞ്ചായത്തിൽ പൂർണമായും ജലവിതരണം തടസ്സപ്പെട്ടു. ബുധൻ രാവിലെമുതൽ റോഡ് വെട്ടിപ്പൊളിച്ച് ചോർച്ച നിയന്ത്രിക്കാൻ ശ്രമം തുടങ്ങിയതോടെ സ്വകാര്യ ബസ് സ്റ്റാൻഡിൽനിന്ന് ബസുകൾക്ക് പുറത്തേക്ക് പോകാൻ തടസ്സമായി.
BSNL cable installation; clean water supply pipe broken; drinking water supply disrupted
