മൂവാറ്റുപുഴ : (piravomnews.in) സ്റ്റാൻഡിൽ നിർത്തിയിട്ട ഓട്ടോറിക്ഷകളില്‍ ചരക്കുവാഹനമിടിച്ച് രണ്ട് ഓട്ടോ ഡ്രൈവർമാര്‍ക്ക് പരിക്ക്. എംസി റോഡില്‍ വ്യാഴം രാവിലെ ആറോടെ സബൈന്‍ ആശുപത്രിക്കുമുന്നിലാണ് അപകടം.

ഓട്ടോ ഡ്രൈവര്‍മാരായ കല്ലോത്തറ അബൂബക്കര്‍ (73), പേഴയ്ക്കാപ്പിള്ളി പുന്നേക്കുടിയില്‍ ടി എം അലിയാര്‍ (64) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പെരുമ്പാവൂര്‍ ഭാഗത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്കുവാഹനം നിയന്ത്രണംവിട്ട് ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.റോഡിലേക്ക് തെറിച്ചുവീണ് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു.
തുടർന്ന് ചരക്കുവാഹനം സമീപത്തെ ബേക്കറിയുടെ ബോര്‍ഡും തൂണുകളും തകര്‍ത്തു. അബൂബക്കറിന് ഗുരുതരപരിക്കുണ്ട്. ഇരുവരെയും ഉടൻ മൂവാറ്റുപുഴയിലെ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
Two auto drivers injured after goods vehicle hits parked autorickshaws
