ഇടുക്കി: (piravomnews.in) വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അടിമാലി ഇരുന്നൂറേക്കര്‍ കൂട്ടാനിക്കല്‍ ജോയിയുടെ ഭാര്യ ലൈസാമ്മ (59) ആണ് മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു 200 ഏക്കറില്‍ വച്ച് ഇരുചക്ര വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെയാണ് ലൈസാമ്മയുടെ മരണം.
ലൈസാമ്മ മകനൊപ്പമാണ് ബൈക്കില്‍ സഞ്ചരിച്ചിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ മറ്റൊരു ബൈക്ക് വന്നിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ലൈസാമ്മ റോഡിലേക്ക് തെറിച്ച് വീഴുകയും ഗുരുതര പരുക്ക് സംഭവിക്കുകയും ചെയ്തു.
പിന്നീട് ഇവരെ അടിമാലി താലൂക്കാശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ച്ചയായി കോട്ടയത്ത് ചികിത്സയില്‍ കഴിഞ്ഞ് വരികെ ഞായറാഴ്ച രാത്രിയോടെ മരണം സംഭവിച്ചു.തലയ്ക്ക് സംഭവിച്ച പരിക്കാണ് മരണത്തിനിടയാക്കിയതെന്നാണ് വിവരം. സംസ്‌കാരം നടന്നു.
Housewife dies after being hit by another bike while riding a bike with her son
