പിറവം...പിറവം പാഴൂർ മണപ്പുറത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.പെരുമ്പല്ലൂർ കുറ്റിയറ ജോബിൻ ജോസഫ്(38)ആണ് മൂവാറ്റുപുഴയാറിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്ത്.മുവാറ്റുപുഴ ആരക്കുഴ പഞ്ചായത്ത് വാർഡ് രണ്ടിലെ വള്ളിക്കടക്ക് സമീപമുള്ള വടക്കേകടവിൽ പുഴയോരത്തുള്ള പറമ്പിൽ കെട്ടിയിരുന്ന പശുവിനെ അഴിക്കാനായി പോയതായിരുന്നു യുവാവ്. തുടർന്ന് ജോബിന്റെ നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഒഴുക്കിൽപ്പെട്ട നിലയിൽ കണ്ടത്. ഉടനെ വഞ്ചിയിൽ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു
മൂവാറ്റുപുഴ ഫയർഫോഴ്സ് ഇന്നലെ രാത്രി 9വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിക്കാത്തതുകെണ്ട് തിരിച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.ഇന്ന് രാവിലെ കോതമംഗലത്ത് നിന്ന് സ്കൂബ ടീമും തിരച്ചിൽ നടത്തിയിരുന്നു.എന്നാൽ മൃതദേഹം ഒഴുക്കി പാഴൂർ മണപ്പുറത്ത് എത്തുകയായിരുന്നു ഉടനെ നാട്ടുകാർ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു പുഴയിലൂടെ ഒഴുകിയെത്തി മണൽപുറത്തെ പുൽപ്പടർപ്പിൽ തടഞ്ഞ നിലയിലായിരുന്നു.മൃതദേഹം മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
Body found in Manappuram, Piravom, Pazhur identified
