---
title: "ആമ്പലൂർ പഞ്ചാത്ത് പരിധിയിൽ കാറ്റ് നാശം വിതച്ചു "
english_title: "Wind wreaks havoc in Ambalur Panchayat limits"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/292711/wind-wreaks-havoc-in-ambalur-panchayat-limits"
published_at: "2025-05-28T12:07:00+05:30"
category: "Piravom Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6836af46061e7_ambha.jpg"
keywords: []
---

# ആമ്പലൂർ പഞ്ചാത്ത് പരിധിയിൽ കാറ്റ് നാശം വിതച്ചു 

> **Lead Summary:** ആമ്പല്ലൂർ.....ആമ്പലൂർ പഞ്ചാത്ത് പരിധിയിൽ കാറ്റ് നാശം വിതച്ചു. ശക്തമായ മഴയിലും കാറ്റിലും അളഗപ്പനഗർ കൈരളി നഗറിൽ തെങ്ങ് വീണ് മഞ്ഞളി ഡേവിസിന്റെ വീടിനു കേടുപാടുകൾ സംഭവിച്ചു. കല്ലൂർ പാലയ്ക്കപറമ്പ് കൊളങ്ങരപറമ്പിൽ പത്മാക്ഷിയുടെ ഓടിട്ട വീടിനു മുകളിൽ ചന്ദനമരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണു. കല്ലൂർ ഞെള്ളൂരിൽ ഗോപി പയ്യപ്പിള്ളിയുടെ വീടിനുമുകളിൽ മരം കടപ്പുഴകി വീണു. പനന്തോടൻ സൂരജിന്റെ തൊഴുത്തിനു മുകളിലേക്ക് തെങ്ങ് വീണു. പ്രദേശത്ത് കവുങ്ങ് വീണ് വൈദ്യുതി ലൈൻ പൊട്ടി വീണു.

## Article Content

ആമ്പല്ലൂർ.....ആമ്പലൂർ പഞ്ചാത്ത് പരിധിയിൽ കാറ്റ് നാശം വിതച്ചു. ശക്തമായ മഴയിലും കാറ്റിലും അളഗപ്പനഗർ കൈരളി നഗറിൽ തെങ്ങ് വീണ് മഞ്ഞളി ഡേവിസിന്റെ വീടിനു കേടുപാടുകൾ സംഭവിച്ചു. കല്ലൂർ പാലയ്ക്കപറമ്പ് കൊളങ്ങരപറമ്പിൽ പത്മാക്ഷിയുടെ ഓടിട്ട വീടിനു മുകളിൽ ചന്ദനമരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണു. കല്ലൂർ ഞെള്ളൂരിൽ ഗോപി പയ്യപ്പിള്ളിയുടെ വീടിനുമുകളിൽ മരം കടപ്പുഴകി വീണു. പനന്തോടൻ സൂരജിന്റെ തൊഴുത്തിനു മുകളിലേക്ക് തെങ്ങ് വീണു. പ്രദേശത്ത് കവുങ്ങ് വീണ് വൈദ്യുതി ലൈൻ പൊട്ടി വീണു.

കല്ലൂർ കൊച്ചുവീട്ടിൽ ആഷിഖിന്റെ വീടിനു മുകളിൽ മരം വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു. വീടിനുള്ളിലേക്ക് വെള്ളം വീഴാൻ ആരംഭിച്ചതോടെ പഞ്ചായത്ത് അംഗങ്ങളായ സൈമൺ നമ്പാടൻ, സലീഷ് ചെമ്പാറ എന്നിവർ സ്ഥലത്തെത്തി ഇവരെ മാറ്റിപ്പാർപ്പിക്കാൻ വേണ്ട നടപടി സ്വീകരിച്ചു. കല്ലൂർ ആതൂർ നമ്പാടൻ മേരിയുടെ പറമ്പിലെ മരങ്ങൾ കടപുഴകി വീണ് വീടിന്റെ വാട്ടർ ടാങ്ക് തകർന്നു. വരന്തരപ്പിള്ളി പള്ളിക്കുന്നിൽ മരങ്ങൾ റോഡിലേക്ക് മറിഞ്ഞുവീണ് വൈദ്യുത തൂണുകൾ ഒടിഞ്ഞു. തൈവളപ്പിൽ ഷാജേഷിന്റെ വീടിന്റെ മുകളിലേക്ക് റബർ മരം വീണ് ട്രെസ്സിനു കേടുപറ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/292711/wind-wreaks-havoc-in-ambalur-panchayat-limits)