---
title: "പിറവത്ത് ശക്തമായ കാറ്റിൽ വൻ നാശനഷ്ടം.റോഡിൽ വീണ മരങ്ങൾ ഡിവൈഎഫ്ഐ പ്രവർത്തകർ മുറിച്ച് മാറ്റി"
english_title: "Strong winds cause extensive damage in Piravam. DYFI activists cut down trees that fell on the road and removed them. winds cause extensive damage in Piravam. DYFI activists cut down trees that fell on the road and removed them."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/292881/strong-winds-cause-extensive-damage-in-piravam-dyfi-activists-cut-down-trees-that-fell-on-the-road-and-removed-them-winds-cause-extensive-damage-in-piravam-dyfi-activists-cut-down-trees-that-fell-on-the-road-and-removed-them"
published_at: "2025-05-29T08:12:00+05:30"
category: "Piravom Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6837ca213d253_1001644441.jpg"
keywords: []
---

# പിറവത്ത് ശക്തമായ കാറ്റിൽ വൻ നാശനഷ്ടം.റോഡിൽ വീണ മരങ്ങൾ ഡിവൈഎഫ്ഐ പ്രവർത്തകർ മുറിച്ച് മാറ്റി

> **Lead Summary:** പിറവം .... ശക്തമായ കാറ്റിൽ വൻ നാശനഷ്ടം.റോഡിൽ വീണ മരങ്ങൾ ഡിവൈഎഫ്ഐ പ്രവർത്തകർ മുറിച്ച് മാറ്റി.വൈകിട്ട് വീശി അടിച്ച കാറ്റിൽ പിഷാരു കോവിൽ ക്ഷേത്രത്തിൻ്റെ ഓടുകൾ പറന്ന് പോയ് മരത്തിൻ്റെ കമ്പ്കൾ വിണ് ക്ഷേത്രത്തിൻ്റെ വലിയ മ്പലത്തിന് നാശനഷ്ടം ഉണ്ടായി

## Article Content

പിറവം .... ശക്തമായ കാറ്റിൽ വൻ നാശനഷ്ടം.റോഡിൽ വീണ മരങ്ങൾ ഡിവൈഎഫ്ഐ പ്രവർത്തകർ മുറിച്ച് മാറ്റി.വൈകിട്ട് വീശി അടിച്ച കാറ്റിൽ പിഷാരു കോവിൽ ക്ഷേത്രത്തിൻ്റെ ഓടുകൾ പറന്ന് പോയ് മരത്തിൻ്റെ കമ്പ്കൾ വിണ് ക്ഷേത്രത്തിൻ്റെ വലിയ മ്പലത്തിന് നാശനഷ്ടം ഉണ്ടായി

പിറവം വില്ലേജ് ഓഫീസിനു മുൻപിൽ നിന്ന കൂറ്റൻ മരത്തിൻറ കൊമ്പുകൾ ശക്തമായ കാറ്റിൽ റോഡിലേക്ക് ഒടിഞ്ഞു വീണിരുന്നു. പിറവം നഗരസഭ അതിർത്തിൽ പലയിടത്തും മരം ഒടിഞ്ഞ് വീണ് റോഡ് ഗതാഗതം തടസപ്പെടുകയും,വൈദ്യുതപോസ്റ്റ് ഒടിയുകയും ചെയ്തു.മേഖലയിൽ വൈദ്യുതി പൂർണ്ണമായും നിലച്ചു

പൊതുമരാമത്ത് ഓഫീസിന് മുമ്പിൽ നിന്ന് മരം വില്ലേജിന് മുമ്പിലേക്കും കടപുഴകി വീണു. വലിയ പള്ളിയുടെ ടവർ കുരിശിൻ്റെ ഒരു ഭാഗം കാറ്റത്ത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീണു. ഓട്ടോറിക്ഷയ്ക്ക് അകത്തുണ്ടായിരുന്ന ഡ്രൈവർ നിസ്സാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ മൂന്നുനില കെട്ടിടത്തിൻ്റെ മുകളിലെ മേൽക്കൂര തകർന്നിട്ടുണ്ട്. സമീപത്ത് ഉണ്ടായിരുന്ന ജിമ്മും തകർന്നു. പള്ളി കവലയിലെ പേ ആൻഡ് പാർക്കിൽ പാർക്ക് ചെയ്തിരുന്ന കാർ തേക്ക് മരത്തിൻറെ കൊമ്പൊടിഞ്ഞുവീണ് തകർന്നിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/292881/strong-winds-cause-extensive-damage-in-piravam-dyfi-activists-cut-down-trees-that-fell-on-the-road-and-removed-them-winds-cause-extensive-damage-in-piravam-dyfi-activists-cut-down-trees-that-fell-on-the-road-and-removed-them)