മദ്യ ലഹരിയിൽ 13 കാരന് മുത്തച്ഛന്റെ ക്രൂര മർദ്ദനം

മദ്യ ലഹരിയിൽ 13 കാരന് മുത്തച്ഛന്റെ ക്രൂര മർദ്ദനം
Apr 15, 2025 08:05 PM | By Amaya M K

തിരുവനന്തപുരം : (piravomnews.in) നഗരൂർ വെള്ളല്ലൂരിൽ മദ്യ ലഹരിയിൽ 13 കാരന് മുത്തച്ഛന്റെ ക്രൂര മർദ്ദനം. കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയിലായിരുന്നു സംഭവം.സുഹൃത്തുമായി മദ്യപിക്കുന്നതിനിടെ പെട്ടന്നുണ്ടായ പ്രകോപനത്തെ തുടർന്ന് കുട്ടിയെ മർദ്ദിക്കുകയായിരുന്നു.

തേക്ക് മരത്തിൽ കെട്ടിയിട്ട് കേബിൾ കൊണ്ട് കുട്ടിയെ അടിക്കുകയായിരുന്നു.സ്ഥലത്തെ വാർഡ് മെമ്പർ ഇടപെട്ടാണ് സംഭവം പുറത്ത് കൊണ്ട് വന്നത്. കാലിലും തുടയിലുമായി അടികൊണ്ട നിരവധി പാടുകളാണ് ശരീരത്തിൽ ഉള്ളത്. തന്നെ ക്രൂരമായി അടിച്ചെന്നും അടിവയറ്റിൽ ചവിട്ടിയെന്നും കുട്ടി ചൈൽഡ് വെൽഫെയർ അതോറിറ്റിക്കും പൊലീസിനും മൊഴി നൽകിയിട്ടുണ്ട്.

അച്ഛന്റെ മരണശേഷം അമ്മ മറ്റൊരാളെ വിവാഹം കഴിച്ച് പോയതിനെ തുടർന്ന് കുട്ടിയും ചേട്ടനും മുത്തച്ഛനൊപ്പമായിരുന്നു താമസം.കുട്ടിയെ ഇയാൾ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് അയൽവാസികൾ പറയുന്നു. പരുക്കേറ്റ കുട്ടി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവത്തിൽ ഇയാൾക്കെതിരെ ജുവനൈൽ ജജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

13-year-old brutally beaten by grandfather while intoxicated

Next TV

Related Stories
തട്ടുകടയിൽ ചായ കുടിക്കാനെത്തിയപ്പോൾ കുട്ടിയെ കണ്ടു, പണിതീരാത്ത വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം

Apr 30, 2025 11:45 AM

തട്ടുകടയിൽ ചായ കുടിക്കാനെത്തിയപ്പോൾ കുട്ടിയെ കണ്ടു, പണിതീരാത്ത വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം

വീട്ടിൽ പറഞ്ഞാൽ അമ്മയെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാൾ പലയാവർത്തി കുട്ടിയെ പീഡിപ്പിച്ചു. ഒരു ദിവസം കുട്ടിയെ സംശയാസ്പദമായി കണ്ട അമ്മ...

Read More >>
ലോഡ്ജിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

Apr 30, 2025 11:40 AM

ലോഡ്ജിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

ലോഡ്ജ് ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് ഇയാളെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....

Read More >>
പൂട്ടിക്കിടക്കുന്ന കമ്പനിയിൽ മോഷണം; നാലുപേർ പിടിയിൽ

Apr 29, 2025 11:20 AM

പൂട്ടിക്കിടക്കുന്ന കമ്പനിയിൽ മോഷണം; നാലുപേർ പിടിയിൽ

സംശയാസ്പദ സാഹചര്യത്തിൽ പമ്പാവാസൻ എന്ന പേരിലുള്ള ഗുഡ്സ് ഓട്ടോയിൽ അതീഖുല്‍ ഇസ്ലം മോഷണവസ്തുക്കൾ കടത്തുന്നത് ശ്രദ്ധയിൽപ്പെട്ട ഏലൂർ പൊലീസ് സബ്...

Read More >>
കോട്ടയത്ത് യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Apr 29, 2025 11:05 AM

കോട്ടയത്ത് യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ഭർത്താവ് അനീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്ഇന്ന് പുലർച്ചെ ആറുമണിയോടുകൂടി വീടിനുള്ളിലെ മുറിക്കുള്ളിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്....

Read More >>
കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ മൂന്ന് പേരെ കണ്ടെത്തി

Apr 29, 2025 10:59 AM

കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ മൂന്ന് പേരെ കണ്ടെത്തി

മൂന്ന് പെൺകുട്ടികൾക്കും 16 വയസാണ് പ്രായം. ഇവരെ...

Read More >>
ഭര്‍തൃപിതാവ് യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

Apr 29, 2025 10:55 AM

ഭര്‍തൃപിതാവ് യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പഴയന്നൂര്‍ പൊലീസ് തുടര്‍നടപടികള്‍...

Read More >>
Top Stories










Entertainment News