മുളന്തുരുത്തി.... കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി

കൃഷി ചെയ്ത ഹരിതം സഹകരണം ഏത്തവാഴ കൃഷിയുടെ വിളവെടുപ്പ് ബാങ്ക് പ്രസിഡൻ്റ് എം പി.ഉദയൻ ഉദ്ഘാടനം നിർവഹിച്ചു .ബാങ്ക് വൈസ് പ്രസിഡൻ്റ് പി.വി.ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു . ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.ഐ.അബ്ദുൾ റഹിം, ലിജോ ജോർജ്, ലേഖ ഷാജി,ബിജു എ.ബി., കൃഷ്ണൻകുട്ടി.വി.കെ, ഗ്രാമ പഞ്ചായത്ത് മെമ്പർ റീന റെജി മുൻ മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ .എ .ജോഷി സ്ഥലം ഉടമ ടോമി , കൃഷിക്ക് നേതൃത്വം നൽകിയ പി. എസ്സ് രാജു, ബാങ്ക് സെക്രട്ടറി സന്ധ്യ ആർ മേനോൻ, അസിസ്റ്റൻ്റ് സെക്രട്ടറി സിജു പി.എസ്, ബ്രാഞ്ച് മാനേജർ ആദർശ് എം സുരേഷ് എന്നിവർ സംസാരിച്ചു.
Haritham Cooperation conducted banana cultivation and harvesting
