ചോറ്റാനിക്കരയിൽ ബാങ്ക് ജീവനക്കാരനെ നഗ്നനാക്കി ഫോട്ടോയെടുത്ത് പണം തട്ടിയ സംഘം പിടിയിൽ

ചോറ്റാനിക്കരയിൽ ബാങ്ക് ജീവനക്കാരനെ നഗ്നനാക്കി ഫോട്ടോയെടുത്ത് പണം തട്ടിയ സംഘം പിടിയിൽ
Feb 21, 2022 02:01 PM | By Piravom Editor

ചോറ്റാനിക്കര....  ബാങ്ക് ജീവനക്കാരനെ ബലം പ്രയോഗിച്ചു നഗ്നനാക്കി ഫോട്ടോയെടുത്തു ഭീഷണിപ്പെടുത്തി പണം തട്ടിയ ആഞ്ചഗസംഘം പിടിയിൽ. ആമ്പല്ലൂർ മടപ്പിള്ളിൽ ആദർശ് ചന്ദ്രശേഖരൻ ( 25 ) , മാമല വലിയപറമ്പിൽ ഫ്രാൻസിസ് ( 22 ) , മുളന്തുരുത്തി പെരുമ്പിള്ളി മങ്ങാട്ടുപറമ്പിൽ ലബീബ് ലക്ഷ്മണൻ ( 22 ) , ചോറ്റാനിക്കര അമ്പാടിമല വടക്കേമലയിൽ വിശ്വാസ് ( 42 ) , ഒന്നാം പ്രതി ആദർശിന്റെ ഭാര്യ കാശ്മീര ( 22 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് .

പ്രതികൾ പരാതിക്കാരന്റെ കൈയിൽനിന്ന് 2,05,500 രൂപ തട്ടിയെടുത്തത്. പ്രതികളുടെ കയ്യിൽ നിന്നു 50000 രൂപയും ഒരു പവന്റെ മോതിരവും മൊബൈൽ ഫോണും പിടിച്ചെടുത്തു . കഴിഞ്ഞ 14 നു രാത്രി ഏഴരയോടെയാണ് കേസിനാസ്പദമായ സംഭവം . വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം ഒറ്റയ്ക്കായിരുന്ന ബാങ്ക് ജീവനക്കാരന്റെ കഴുത്തിൽ കത്തി വച്ച് ബലം പ്രയോഗിച്ചു വസ്ത്രങ്ങൾ മാറ്റി ഇയാളുടെ തന്നെ മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി . കൈവശമുണ്ടായിരുന്ന 5500 രൂപയും 2ലക്ഷം രൂപയുടെ ചെക്കും എഴുതി വാങ്ങി പിറ്റേന്ന് ബാങ്കിലെത്തി തുക പിൻവലിച്ചു.

മൊബൈൽ കൈവശപ്പെടുത്തിയ സംഘം വീണ്ടും പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയതോടെയാണു പൊലീ സിൽ പരാതി നൽകിയത് . പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം റൂറൽ എസ്പി കെ . കാർത്തിക് , പുത്തൻകുരിശ് ഡിവൈ എസ്പി ജി . അജയ്നാഥ് , ചോറ്റാനിക്കര ഇൻസ്പെക്ടർ കെ.പി. ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ രൂപീകരിച്ചാണു പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത് . സംഘത്തിലെ ആദർശ് ഒട്ടേറെ കേസുകളിലെ പ്രതിയാണെന്നു പൊലീസ് പറഞ്ഞു . പ്രതികളെ റിമാൻഡ് ചെയ്തു . എസ്ഐമാരായ കെ . കെ . മോഹനൻ , വി . വിജയകുമാർ , വി.ടി. സുരേഷ് , സീനിയർ സിവിൽ പൊലീസ് ഓഫിസർമാ രായ കെ.എ. യോഹന്നാൻ , വി എ . ഗിരീഷ് , കെ.വി. ദീപു , എസ്.എ. മഞ്ജുശ്രീ , പി . ഷീജ , സിവിൽ പൊലീസ് ഓഫിസർമാരായ വിനു ഏബ്രഹാം , എ.എ. അജ്മൽ , ഇ.ബി. അഭിലാഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു .

Police nab gang in Chottanikkara

Next TV

Related Stories
വെള്ളച്ചാട്ടത്തിൽ വീണ് വിദ്യാർത്ഥികളായ യുവതിയും , യുവാവും മരിച്ചു

Dec 21, 2024 09:56 PM

വെള്ളച്ചാട്ടത്തിൽ വീണ് വിദ്യാർത്ഥികളായ യുവതിയും , യുവാവും മരിച്ചു

തങ്കമണി സ്വദേശി ഡോണൽ ഷാജി , പത്തനംതിട്ട സ്വദേശി അക്സ റെജി എന്നിവരാണ്...

Read More >>
ബൈക്ക് പോസ്റ്റിൽ ഇടിച്ച് കമ്പി കുഴുത്തിൽ കയറി യുവാവ് മരിച്ചു

Dec 21, 2024 08:56 PM

ബൈക്ക് പോസ്റ്റിൽ ഇടിച്ച് കമ്പി കുഴുത്തിൽ കയറി യുവാവ് മരിച്ചു

കൊച്ചി മുളന്തുരുത്തി എരുവേലി ജങ്ഷനിലാണ് സംഭവം.മുളന്തുരുത്തി സ്വദേശി അരുണ്‍ രാജനാണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.കാറിന്...

Read More >>
ബെംഗളൂരു റൂറലിൽ കണ്ടയ്നർ ലോറി കാറിനുമുകളിൽ വീണ് 6 പേർ കൊല്ലപ്പെട്ടു

Dec 21, 2024 08:11 PM

ബെംഗളൂരു റൂറലിൽ കണ്ടയ്നർ ലോറി കാറിനുമുകളിൽ വീണ് 6 പേർ കൊല്ലപ്പെട്ടു

ഐഎഎസ്ടി സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് കമ്പനി മേധാവി ചന്ദ്രം യാഗപ്പഗൗൾ (48), ഗൗരാഭായി (42), ദീക്ഷ (12), ജോൺ (16), വിജയലക്ഷ്മി (36), ആര്യ (6) എന്നിവരാണ് വോൾവോ...

Read More >>
കൈകൾ ബന്ധിച്ച് വേമ്പനാട്ടു കായൽ 7 കിലോമീറ്റർ നീന്തി കടക്കാൻ നാലാം ക്ലാസുകാരി.

Dec 21, 2024 02:19 PM

കൈകൾ ബന്ധിച്ച് വേമ്പനാട്ടു കായൽ 7 കിലോമീറ്റർ നീന്തി കടക്കാൻ നാലാം ക്ലാസുകാരി.

ഇരുകൈകളും ബന്ധിച്ചു വേമ്പനാട്ടു കായലിലെ ഏഴുകിലോമീറ്റർ ദൂരം നീന്തി കടക്കാൻ ഒരുങ്ങുകയാണ്...

Read More >>
#accident | നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി അപകടം മൂന്ന് പേര്‍ക്ക് പരിക്കേറ്റു

Dec 21, 2024 11:05 AM

#accident | നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി അപകടം മൂന്ന് പേര്‍ക്ക് പരിക്കേറ്റു

അന്‍പതിലധികം ജീവനുകള്‍ പൊലിഞ്ഞ അപകട മേഖലയിലാണ് ഇന്നും അപകടം നടന്നത്. പരിക്കേറ്റവരെ കുന്നംകുളം യൂണിറ്റി ആശുപ്ത്രിയില്‍...

Read More >>
#arrest | മദ്യം വാങ്ങാനെന്ന വ്യാജേന ബെവറേജസ് ഔട്ട്‍ലെറ്റിൽ നിന്ന് വിദേശമദ്യം മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ

Dec 21, 2024 10:55 AM

#arrest | മദ്യം വാങ്ങാനെന്ന വ്യാജേന ബെവറേജസ് ഔട്ട്‍ലെറ്റിൽ നിന്ന് വിദേശമദ്യം മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ

7500ഓളം രൂപ വില വരുന്ന ഒൻപത് കുപ്പി വിദേശ മദ്യമാണ് പ്രതികൾ മോഷ്ടിച്ചത്. പ്രതികളുടെ സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്....

Read More >>
Top Stories