ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ നിർമ്മാണം നടക്കുന്ന പുതിയ ബൈപ്പാസ് മേൽപാതയുടെ നാല് ഗർഡറുകൾ തകർന്ന് വീണു .90 ടൺ വീതം ഭാരമുള്ള ഗർഡറുകളാണ് വീണത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ആളുകൾ അടിയിൽപ്പെട്ടിട്ടുണ്ടോയെന്ന് ഗർഡറുകൾ ഉയർത്തി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ തകർന്ന ഗർഡറിൻ്റെ അവശിഷ്ടങ്ങൾ നീക്കാൻ സമ്മതിക്കാതെ നാട്ടുകാർ പ്രതിഷേധിച്ചു.
The girders on the bypass overpass collapsed.
